പൊള്ളുന്ന ചൂട് കോഴിക്കോട് കടപ്പുറത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കുത്തനെ കുറച്ചു. ഇത് ബീച്ചിലെ ചെറുകിട കചവടക്കാരെ ഗുരുതരമായി ബാധിച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് കൂടുതല്‍ ചൂടെന്ന് ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികളും പറയുന്നു.
ചുട്ടുപൊള്ളുന്ന മണല്‍പ്പരപ്പിലൂടെ നടക്കാനൊന്നും വയ്യ. കുറച്ചുദൂരം പിന്നിട്ടാല്‍ തന്നെ അതികഠിനമായ ക്ഷീണമാണ്. എവിടെയെങ്കിലും ഒരു തണല്‍ കണ്ടാല്‍ മതിയെന്നാകും. ആളു കുറഞ്ഞതോടെ ബീച്ചിലെ ഐസ് ഒരതിക്കും ഉപ്പിലിട്ടതിനുമൊക്കെ പഴയ ഡിമാന്‍ഡില്ല.
കേരളത്തിലെ പൊള്ളുന്ന ചൂട് സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികള്‍. അവധി ദിവസങ്ങളില്‍ മാത്രമാണ് കുറച്ചെങ്കിലും തിരക്ക്. സാധാരണ അവധിക്കാലത്ത് സൂചി കുത്താന്‍ പോലും ഇടമില്ലാത്ത തിരക്കാണ് ബീച്ചില്‍ എന്നും അനുഭവപ്പെടാറ്.
Kozhikode beach heat