പൂക്കോട് വെറ്റിനറി സർവകാലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും, ഫോറൻസിക് പരിശോധന ഫലങ്ങളും ഡൽഹി എയിംസിലേക്കയച്ചെന്ന് സിബിഐ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമെന്ന് പറയുന്നുവെങ്കിലും ഇക്കാര്യത്തിൽ വിദഗ്ധാഭിപ്രായം അറിയുന്നതിന് വേണ്ടിയാണ് റിപ്പോർട്ട് എയിംസിലേക്ക് അയച്ചത്. സിദ്ധാർഥന് ക്രൂരമർദമമേറ്റിരുന്നു. ക്രിമിനൽ ഗൂഡാലോചന നടത്തിയ പ്രതികൾ ബെൽറ്റും കേബിളും വച്ച് സിദ്ധാർഥനെ ആക്രമിച്ചുവെന്നും സി.ബി.ഐ ഹൈക്കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലുണ്ട്. സിദ്ധാർഥനെ അടിവസ്ത്രത്തിൽ നിർത്തി പ്രതികൾ അപമാനിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
CBI sent postmortem report of siddharthan to delhi aiims