lottery-blind

തന്റെ ടിക്കറ്റ് മോഷ്ടിച്ച കള്ളനെ പെൻ ക്യാമറയിൽ കുടുക്കി അന്ധയായ ലോട്ടറി വില്പനക്കാരി. കോട്ടയം കളത്തിപ്പടി സ്വദേശിനി റോസമ്മ സുഭാഷാണ് കള്ളനെ ക്യാമറയിൽ കുടുക്കിയത്. ഒടുവിൽ മാപ്പ് പറഞ്ഞ കള്ളനോട് ക്ഷമിക്കാനും റോസമ്മ തയ്യാറായി. 

ഇത് റോസമ്മ സുഭാഷ്. പത്തു വർഷമായി കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോട്ടറി വിൽപ്പന നടത്തുന്നു. ജന്മനാ കാഴ്ച പരിമിതി ഉള്ള ആളാണ് റോസമ്മ. അതായിരുന്നു ആ ലോട്ടറിമോഷ്ടാക്കളുടെ ആത്മവിശ്വാസവും. എന്നാൽ ഒരു പെൻ ക്യാമറ റോസമ്മയുടെ മുന്നിലെത്തിയ മോഷ്ടാക്കളെ കുടുക്കി 

പണ്ട് എപ്പോഴോ കണ്ട ഒരു ടെലിവിഷൻ സീരിയൽ നിന്നാണ് റോസമ്മ ആദ്യമായി പെൻ ക്യാമറയെ കുറിച്ച് അറിയുന്നത്. സുഹൃത്തിനോട് പറഞ്ഞു ക്യാമറ വാങ്ങി. മോഷ്ടാക്കൾ സ്ഥിരമായി ലോട്ടറി എടുക്കാൻ എത്തുന്ന സമയം മനസ്സിലാക്കി കാത്തിരുന്നു. ഒടുവിൽ കള്ളൻ വലയിൽ. 

Blind woman Rosamma lottery seller traps thieves