kutty

TAGS

കനത്ത ചൂടിൽ ഇടുക്കി തൊടുപുഴക്കാർക്ക് ആശ്വാസമാകുകയാണ് ഇടവെട്ടിയിലെ കുട്ടിവനം. കേന്ദ്ര സർക്കാരിന്റെ നഗരവനം പദ്ധതിയുടെ മികച്ച മാതൃകകളിലൊന്നാണ് ഈ വനം. ചൂടെത്ര കഠിനമായാലും കുട്ടിവനം  എപ്പോഴും കൂളാണ്.

തൊടുപുഴയിൽ നിന്നും നാല് കിലോമീറ്ററാണ് ഇടവെട്ടിയിലെ ഈ കുട്ടിവനത്തിലേക്കുള്ള ദൂരം. 30 ഏക്കർ വിസ്ത്രിതിയെ ഉള്ളെങ്കിലും ഇവിടെ എത്തിയാൽ ഒരു കൊടുംവനത്തിൽ എത്തിയപോലെ തോന്നും. ചൂട് കാലത്ത് ആശ്വാസം തേടി നിരവധി പേരാണ് ഇവിടെക്കൊഴുകുന്നത്. വന്നവരെല്ലാം വീണ്ടും വരാനുള്ള തയാറെടുപ്പിലാണ് 

ഔഷധസസ്യത്തോട്ടം, ഫലവൃക്ഷത്തോട്ടം, പുൽമേട്, കുളങ്ങൾ, ലഘുഭക്ഷണശാല എന്നിവയെല്ലാം നഗരവനം പദ്ധതിയുടെ ഭാഗമായി ഇവിടെ ഒരുക്കും കുട്ടിവനം പൂർണ തോതിൽ പ്രവർത്തനം തുടങ്ങിയാൽ തൊടുപുഴയിലേക്ക് കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.

Idukki thodupuzha kuttyforest story