കാട്ടാന സാന്നിധ്യം കാരണം ഭീതിനിറയുന്ന വഴിയായി വീണ്ടും കഞ്ചിക്കോട്– മലമ്പുഴ റോഡ്. കഴിഞ്ഞദിവസം രണ്ട് ബൈക്കുകള്‍ തകര്‍ത്ത കാട്ടാനക്കൂട്ടം ഒരാഴ്ചയ്ക്കിടെ റോഡില്‍ എട്ടിടങ്ങളിലാണ് നിലയുറപ്പിച്ചത്. ഇരുചക്രവാഹന യാത്രികര്‍ കരുതലോടെ വേഗത കുറച്ച് വാഹനമോടിക്കണമെന്നാണ് വനംവകുപ്പ് മുന്നറിയിപ്പ്.
കാട്ടിലേക്കുള്ള ഈ മടക്കം വനംവകുപ്പ് ആര്‍ആര്‍ടി സംഘത്തിന്‍റെ നിരന്തര പരിശ്രമത്തിനൊടുവിലാണ്. റെയില്‍പാത കടന്ന് ആനക്കൂട്ടം ജനവാസമേഖലയിലേക്കിറങ്ങുന്നത് പലപ്പോഴും ആര്‍ആര്‍ടി സംഘം പോലും അറിയാത്ത സ്ഥിതിയുണ്ട്. ഏത് സമയത്തും റോഡില്‍ ആനയുടെ സാന്നിധ്യമുണ്ടായേക്കാം. കഴിഞ്ഞദിവസം മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ബൈക്ക് യാത്രികര്‍ ആനയെക്കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി മാറിയത്. ബൈക്ക് തകര്‍ത്ത് കലി തീര്‍ത്താണ് കൊമ്പന്‍ യാത്ര തുടര്‍ന്നത്.
അവധിക്കാലമായതിനാല്‍ തമിഴ്നാട്ടില്‍ നിന്നുള്‍പ്പെടെ നിരവധിപേരാണ് മലമ്പുഴ ഡാം കാണാനെത്തുന്നത്. മുന്നറിയിപ്പ് ബോര്‍ഡുണ്ടെങ്കിലും പലര്‍ക്കും കാട് വിട്ട് നാട്ടിലേക്കിറങ്ങുന്നവരുടെ ശൗര്യത്തെക്കുറിച്ചറിയില്ല. സുരക്ഷ മുന്‍നിര്‍ത്തി അതീവ കരുതല്‍ വേണമെന്നാണ് വനംവകുപ്പിനോട് ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടുള്ളത്.
Wild elephant threat in Kanjikode- Malampuzha road.