പഠനത്തിന് സമയം തികയുന്നില്ലെന്ന് പറയുന്നവര്‍ അനുഗ്രഹയെ കണ്ട് പഠിക്കണം. ആലപ്പുഴ പുറക്കാട‌് കമ്മത്തിപ്പറമ്പ്മഠം ഗിരീഷ്-സംഗീത ദമ്പതികളുടെ മകള്‍ അനുഗ്രഹ.ജി.ഭട്ടിന് എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്.12 ഓളം പശുക്കളെ ദിനംപ്രതി പരിപാലിക്കുന്നതിനിടെയാണ് അനുഗ്രഹയുടെ  നേട്ടം. 

 

അനുഗ്രഹയുടെ വീട്ടുമുറ്റം ഒരു ഗോശാലയാണ്.അനുഗ്രഹയും സഹോദരി ആര്‍ദ്രയും ചേര്‍ന്ന് പരിപാലിക്കുന്ന ഗോശാല. ഇരുവരും ചേര്‍ന്ന്പരിപാലിക്കുന്നത് 12 ഓളം പശുക്കളെയാണ്  പുലര്‍ച്ചെ അഞ്ചിന് എഴുന്നേറ്റാലുടന്‍ ആദ്യമെത്തുന്നത്.  കാലിത്തൊഴുത്തില്‍ . ഒരാള്‍ തൊഴുത്ത് വൃത്തിയാക്കും. ഈ സമയം മറ്റൊരാള്‍ പശുക്കളെ കുളിപ്പിക്കും. പശുക്കളെ കറക്കുന്നതും ഇരുവരും ചേർന്നാണ് .ഒരാള്‍ ക്ഷീരസംഘത്തിൻ പാല്‍ കൊണ്ടുപോകുമ്പോള്‍ മറ്റൊരാള്‍ പശുവിന് പുല്ല് ചെത്താന്‍ പോകും. ഇതിനുശേഷമാണ് സ്കൂളിലേക്കുള്ള യാത്ര . ഇന്നേവരെ അനുഗ്രഹ ട്യൂഷന് പോയിട്ടില്ല. പശുപരിപാലനത്തിനിടെ പഠനത്തിന്എങ്ങനെ സമയം കണ്ടെത്തും എന്ന ചോദ്യത്തിന് അനുഗ്രഹക്ക് മറുപടിയുണ്ട്. ഓരോ ദിവസവും സ്കൂളില്‍ പഠിപ്പിക്കുന്നത് വീട്ടില്‍ മനപ്പാഠമാക്കുവാന്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മതി.അവധി ദിവസം സ്വയം ചോദ്യങ്ങള്‍ തയ്യാറാക്കി പരീക്ഷയ്ക്ക് തയാറെടുക്കും

 

സ്കൂള്‍വിട്ടുവന്നാല്‍ അനുഗ്രഹയ്ക്കും ആർദ്രയ്ക്കും തിരക്കൊഴിയാറില്ല. പിതാവിനോടൊപ്പം പശുക്കൾക്ക് പുല്ല് ചെത്താന്‍ പോകും. നെല്‍കൃഷിയിലും പിതാവിനെ സഹായിക്കാന്‍ ഒപ്പം കൂടും. ഇതിനിടെ ഇരുവരും ശാസ്ത്രീയ സംഗീതവും പഠിക്കുന്നുണ്ട്.  

പുറക്കാട്എസ്.എന്‍.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് അനുഗ്രഹ. 2021 ല്‍ സംസ്ഥാന ക്ഷീരവികസനവകുപ്പ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിലും 2022 ല്‍ നടന്ന അമ്പലപ്പുഴ ബ്ലോക്ക് തലമത്സരത്തിലും ഒന്നാം സ്ഥാനം അനുഗ്രഹയ്ക്കായിരുന്നു .

 

Story about a student Anugraha who won full A plus in SSLC