kanthallurfestnew

ഇടുക്കി കാന്തല്ലൂരിൽ കാർഷിക- ഗ്രാമീണ കാഴ്ചകളൊരുക്കി സഞ്ചാരികളെ ആകർഷിച്ച് ടൂറിസം ഫെസ്റ്റ്. കാന്തല്ലൂരിലെ തനത് വിഭവങ്ങൾ പുറം ലോകത്തെ പരിചയപ്പെടുത്തുകയാണ് ഫെസ്റ്റിലൂടെ ലക്ഷ്യം വെച്ചത് .   

കാർഷിക പെരുമ കൊണ്ട് സഞ്ചരികളെ ആകർഷിച്ച ഗ്രാമമാണ് കാന്തല്ലൂർ. രാജ്യത്തെ ഏറ്റവും മികച്ച ഗ്രാമീണ ടുറിസം മേഖലകളിൽ ഒന്നായ കാന്തല്ലൂരിൽ എത്തിയ സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് ടൂറിസം ഫെസ്റ്റ് ഒരുക്കിയത് 

മറയൂരിന്റെ ശിലായുഗ കാഴ്ചകളും ചിന്നാറിന്റെ കാനന ഭംഗിയും കാന്തല്ലൂരിലെ പച്ചക്കറി, പഴ തോട്ടങ്ങളുടെ കാഴ്ചകളും കോർത്തിണക്കി ടൂർ പാക്കേജുകൾ ഉൾപ്പെടുത്തിയത് സഞ്ചാരികൾക്ക് ഗുണം ചെയ്തു. പ്രദേശത്തെ ആദിവാസികളുടെ തനത് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട് 

പൂർണ്ണമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കാന്തല്ലൂരിലെ കർഷകർക്ക് ഉത്തരവാദിത്ത ടൂറിസത്തിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തൻ ഫെസ്റ്റിലൂടെ കഴിഞ്ഞു എന്നാണ് സംഘാടകരുടെ വിലയിരുത്തൽ. അഞ്ച് ദിവസം നീണ്ടുനിന്ന ഫെസ്റ്റ് ഇന്ന് സമാപിക്കും .

 

Tourism fest at Kanthallur