സുരക്ഷാക്രമീകരണങ്ങളൊന്നുമില്ലാത്ത പുതുവെയ്പ്പ് ബീച്ചില്‍, അപകടത്തില്‍പെടുന്നവര്‍ക്ക് രക്ഷകരാകുന്നത് മല്‍സ്യതൊഴിലാളികള്‍. അപകടത്തിലായവര്‍ക്ക് രക്ഷകരായ നിരവധി അനുഭവം പറയാനുണ്ട് ഇവിടുത്തുകാര്‍ക്ക്. സര്‍ക്കാര്‍സംവിധാനങ്ങളുടെ പോരായ്മ ഒരുപാടുണ്ടെങ്കിലും, സ്വയരക്ഷയൊരുക്കേണ്ട ഉത്തരവാദിത്വം സന്ദര്‍ശകര്‍ക്കുമുണ്ടെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു.
ഒന്നല്ല, അപകടങ്ങള്‍ നിരവധികണ്ടവരും, ഒരുപാടുവട്ടം രക്ഷകരായവരുമാണ് ഇവരൊക്കെ. ഒരപകടമുന്നറിയുപ്പുബോര്‍ഡുപോലും അധികൃതര്‍ സ്ഥാപിക്കാത്ത ബീച്ചില്‍, കടലേറ്റവും, കടലിറക്കവും, അപകടസാധ്യകളും, നിര്‍ദ്ദേശങ്ങളുമൊക്കെ മല്‍സ്യതൊഴിലാളികള്‍ നല്‍കാറുണ്ട്. പക്ഷേ ഒരാളും മുഖവിലക്കെടുക്കാറില്ല. ലൈഫ് ഗാര്‍ഡില്ല, അവധി ദിവസങ്ങളില്‍ തിരക്കേറുന്ന ബീച്ചില്‍ നിയന്ത്രണങ്ങളോ, നിയന്ത്രിക്കാനോ ആരുമില്ല. അതുകൊണ്ട് അപകടം ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ നടപടി കര്‍ക്കശമാക്കണമെന്നാണ് തീരവാസികളുടെ ആവശ്യം
Puthuvype beach fisherman