TOPICS COVERED

 മികച്ച കളിക്കാരെ ഉൾപ്പെടുത്തി പ്രഫഷണൽ  വോളിബോൾ സ്‌ക്വാഡിന് രൂപം നൽകാൻ ലക്ഷ്യമിട്ട് കൊച്ചി ബ്ളൂ സ്പൈക്കേഴ്സ്. പ്ലസ് ടു  പൂർത്തിയാക്കിയിട്ടുള്ളവരും വോളിബോളിൽ അഭിനിവേശമുള്ളവരുമായ 18 മുതൽ 27 വയസുവരെ പ്രായമുള്ള  പുരുഷ താരങ്ങൾക്ക് kochibluespikers.com എന്ന വെബ്സൈറ്റിൽ സന്ദർശിച്ച് അപേക്ഷിക്കാവുന്നതാണ്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള രാജ്യാന്തര പരിശീലകരായ സൈസ് വർധൻ, ഡോ. ഡെസിരി വർധൻ എന്നിവരാണ് കൊച്ചിൻ ബ്ലൂ സ്പൈക്കേഴ്‌സ്‌ കോച്ചിംഗ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ആഫ്റ്റർ സ്‌കൂൾ പ്രോഗ്രാമുകളും കമ്മ്യൂണിറ്റി ഔട്ട്റീച്ചും പദ്ധതിയുടെ ഭാഗമാണെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സ്പോർട്സ് ഡയറക്ടർ ഹന്ന മുത്തുറ്റ്, മൂത്തൂറ്റ് മൈക്രോഫിൻ സി.ഒ.ഒ ഉദീഷ് ഉല്ലാസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സ് ഹെഡ് കോച്ചും കോച്ച് ഡെവലപറുമായ സൈസ് വർധൻ,  സ്ട്രാറ്റജി ആന്റ് സിസ്റ്റം ഡെവലപർ ഡോ. ഡിസൈർ വർധൻ, ടെക്‌നിക്കൽ ഡയറക്ടർ ബിജോയ് ബാബു എന്നിവർ കൊച്ചിയിൽ പറഞ്ഞു.

ENGLISH SUMMARY:

Kochi blue spikers to form a professional volleyball squad