jabi-mather

മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കോണ്‍ഗ്രസ് നേതാക്കളും സൈബര്‍ പോരാളികളും വിമര്‍ശിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ഇടത് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് സുധാകരനും ജേബി മേത്തറും എയര്‍പോര്‍ട്ടില്‍ യാത്രക്കായി പോകുന്നത്. 'വേള്‍ഡ് ടൂറിനായി പോകുമ്പോള്‍ വീട്ടിലുള്ളതിനെ അവിടെ ഇരുത്തി ദാ ഇങ്ങനെ പോണം' എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. 

ഇതിനോടൊപ്പം തിരഞ്ഞെടുപ്പ് കാലത്തെ മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കെ.സുധാകരന്‍ വിമര്‍ശിച്ച വീഡിയോയിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നുമുണ്ട്. 'പോകുന്നിടത്തെല്ലാം ഭാര്യയെയും മക്കളെയും കൂട്ടി പോകേണ്ട കാര്യമുണ്ടോ? വേറെ പണിയൊന്നുമില്ലേ ഇയാള്‍ക്ക്, ആരെയെങ്കിലും ഇയാള്‍ക്ക് കൂടെ വേണമെന്നുണ്ടെങ്കില്‍ രണ്ട്, മൂന്ന ്അല്‍സേഷ്യനെ കൂട്ടിക്കൊണ്ട് പോകാന്‍ പറ' എന്ന ഭാഗമാണ് സുധാകരനും ജേബി മേത്തറും എയര്‍പോട്ടിലുടെ നടക്കുന്ന വീഡിയോയ്ക്കൊപ്പം പ്രചരിപ്പിക്കുന്നത്. 

ജേബി മേത്തറിന്‍റെ തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഡിസംബര്‍ 22ന് പങ്കുവെച്ച വീഡിയോ ആണ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. വാസ്തവത്തില്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ എം.പിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരായ പ്രതിഷേധത്തിന് ശേഷം ഇരുവരും ഒന്നിച്ച് തിരുവനന്തപുരത്തേക്ക് എത്തുന്ന വീഡിയോയാണ് ഇത്.

ഈ വീഡിയോ മുന്‍പും ഇത്തരത്തില്‍ വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. കെ.സുധാകരന്‍ ചികിത്സക്കായി വിദേശ രാജ്യത്ത് പോകുന്നത് ജേബി മേത്തര്‍ക്കൊപ്പമാണെന്ന് പറഞ്ഞായിരുന്നു അന്ന് വ്യാജപ്രചാരണം നടന്നത്. 

jebi Mather, K. Sudhakaran , Fact Check, Cyber Attack , Cyberbullying , Manorama News