സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റില്ലെന്ന് ചാണ്ടി ഉമ്മൻ. ചർച്ച നടന്നോയെന്നും ഉമ്മൻ ചാണ്ടിക്ക് അറിവുണ്ടോയെന്നും തനിക്കറിയില്ല.  അന്നത്തെ ക്രമസമാധാന പ്രശ്നം പരിഹരിക്കലായിരുന്നു സർക്കാർ ലക്ഷ്യം. ഊരാകുടുക്കിൽനിന്ന് ഊരാനാണ്  എൽഡിഎഫ് ശ്രമിച്ചത്. സോളാർ സമരം ചരിത്രപരമായ തെറ്റാണ്, ഫ്രഞ്ച് വിപ്ലവം നടത്തിയത് പോലെ മുഖ്യമന്ത്രിയെ പുറത്താക്കാനായിരുന്നു നീക്കമെന്നും ചാണ്ടി ഉമ്മൻ ഡൽഹിയിൽ പറഞ്ഞു. 

‌സോളര്‍ സമരം തീര്‍ന്നതറിഞ്ഞത് സെക്രട്ടറിയേറ്റിലെ സമരവേദിയില്‍ പ്രസംഗിക്കുന്നതിനിടെയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍. ഒത്തുതീര്‍പ്പ് തന്റെ അറിവോടെയല്ലെന്നും യുഡിഎഫ് നേതൃത്വവുമായി താന്‍ ചര്‍ച്ച നടത്തിയെന്നു വന്നത് നിര്‍ഭാഗ്യകരമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.