കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കട വരാന്തയിലെ തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 19 കാരൻ മരിച്ച സംഭവത്തിൽ മരിച്ചതില്‍ വൈദ്യുതിക്കമ്പികളില്‍ ചോര്‍ച്ചയെന്ന് കെഎസ്ഇബിയുടെ കണ്ടെത്തല്‍. സര്‍വീസ് വയറില്‍ ചോര്‍ച്ചയുണ്ടായി. കാറ്റത്ത് തകരഷീറ്റില്‍ തട്ടിയതാവാം ഷോക്കേല്‍ക്കാന്‍ കാരണം. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കും വീഴ്ചയുണ്ടായി. തലേദിവസത്തെ പരിശോധനയില്‍ ചോര്‍ച്ച കണ്ടെത്താനായില്ല . കടയിലെ ബള്‍ബിന്റെ വയറില്‍ നിന്നും വൈദ്യുതി പ്രവഹിച്ചെന്നും സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈദ്യുതി മന്ത്രിക്ക് കൈമാറിയേക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടികൾ . ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ഇന്നലെ തന്നെ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സ്ഥലം സന്ദർശിച്ചിരുന്നു. കോവൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനം.
മരണത്തിൽ മെഡിക്കൽ കോളേജ് പൊലീസും അന്വേഷണം തുടരുകയാണ്. നിലവിൽ ആസ്വാഭാവിക മരണത്തിനാണ് കേസെടുത്തത് എന്നും അന്വേഷണത്തിൽ കൂടുതൽ കണ്ടെത്തലുകളിലേക്ക് എത്തിയാൽ മറ്റു വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.