സുപ്രീംകോടതി ബാര്‍ അസോസിയേഷനില്‍ വനിതാ സംവരണം യഥാര്‍ത്ഥ്യമാക്കിയതിന് പിന്നില്‍ ഒരു മലയാളി അഭിഭാഷകയുടെ നിശ്ചദാര്‍ഢ്യത്തിന്‍റെ കഥയുണ്ട് . തൃശൂര്‍ സ്വദേശിനിയും സുപ്രീംകോടതി അഭിഭാഷകയുമായ യോഗമായആണ് സംഘടനയിലെ വനിതാ സംവരണത്തിന് വേണ്ടി ആദ്യം പോരാട്ടത്തിനിറങ്ങിയത് . സുപ്രീംകോടതി സ്വമേധയായെടുത്ത കേസിലെ വിധിയോടെ രാജ്യത്തെ പരമോന്നത കോടതിയിലെ ബാര്‍ അസോസിയേഷനില്‍ 33 ശതമാനം വനിതകളെത്തുമ്പോള്‍ യോഗമായ അതില്‍ അംഗവുമാകുന്നു.
പത്തുവര്‍ഷത്തിലേറെയായി സുപ്രീംകോടതില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് എം ജി യോഗമായ . കഴിഞ്ഞ ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ യോഗമായ ഉള്‍പ്പടെ സ്ത്രീകള്‍ എല്ലാം പരാജയപ്പെട്ടതോടെയാണ് വനിതാ സംവരണത്തിനായി പോരാട്ടത്തിനിറങ്ങുന്നത്. സുപ്രീകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റിന് ഉള്‍പ്പടെ നിവദേനം നല്‍കിയിട്ടും ഫലമുണ്ടായില്ല.
ഹര്‍ജിയുമായി യോഗമായ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സുപ്രീംകോടതിയെ അഭിഭാഷക സംഘടനാ ഭാരവാഹികള്‍ക്ക് അനക്കം വെച്ചത് .സംവരണം നടപ്പാക്കാമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഉറപ്പുകൊടുത്തു. എന്നാല്‍ അതില്‍ നിന്നും അഭിഭാഷക സംഘനടാ നേതൃത്വം മെല്ലേ പിന്‍മാറി. അടുത്ത് നിയമപോരാട്ടത്തിന് യോഗമായ തയാറെടുക്കുമ്പോഴാണ് സുപ്രീംകോടതി സ്വമേധാ കേസ് എടുക്കുകയും പരമോന്നത കോടതിയിലെ സംഘടനയില്‍ 33 ശതമാനം സംവരണം യഥാര്‍ഥ്യമാക്കുകയും ചെയ്തത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 426 വോട്ടു തേടി മെമ്പര്‍ എക്സിക്യൂട്ടവായി യോഗമായ തിരഞ്ഞെടുക്കപ്പെട്ടു.
സ്ത്രീകള്‍ സംഘടന രംഗത്തേക്ക് എത്തിയതില്‍ സന്തോഷമെന്ന് യോഗമായ.സീനിയറും ജൂനിയറുമായി ഏതാണ് 800ലേറെ വനിതാ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്സുപ്രീംകോടതിയില്‍ മാത്രമല്ല രാജ്യത്തെ എല്ലാ കോടതികളിലെയും ബാര്‍ അസോസിയേഷനുകളിലും ബാര്‍ കൗണ്‍സിലുകളിലും വനിതാ സംവരണം യഥാര്‍ത്ഥ്യമാക്കണമെന്നാണ് യോഗമായയുടെ ആഗ്രഹം