collector

TOPICS COVERED

പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതിനെ തുടർന്നുണ്ടായ മത്സ്യക്കുരുതിയിൽ സബ് കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് രണ്ട് ദിവസത്തിനകം.  പാതാളം റെഗുലേറ്റർ തുറന്നതിൽ വിവിധ വകുപ്പുകൾ തമ്മിൽ ആശയവിനിമയത്തിന്റെ അഭാവമുണ്ടായോ എന്നതടക്കം റിപ്പോർട്ടിലുണ്ടാകും. മത്സ്യകർഷകരുടെ നഷ്ടം തിട്ടപ്പെടുത്താനുള്ള ഫിഷറീസ് വകുപ്പിന്റെ പരിശോധനയും ആരംഭിച്ചു.

 

പലതവണ പരാതി നൽകിയിട്ടും ഒന്നും നടക്കാത്തതിൻ്റെ  രോഷമാണ് പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിൽ പരിശോധനയ്ക്ക് എത്തിയ സബ് കലക്ടർക്ക് മുന്നിൽ പ്രദേശവാസികൾ പ്രകടിപ്പിച്ചത്. എല്ലാവരുടെയും പരാതികൾ കേട്ട സബ് കലക്ടർ പ്രാഥമിക റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കുമെന്ന് അറിയിച്ചു. പരിസ്ഥിതി പ്രവർത്തകരടക്കമുള്ളവരുമായി നാളെ ചർച്ച നടത്തും. ഒരാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ടും സമർപ്പിക്കും.

മത്സ്യക്കുരുതി നടന്ന പ്രദേശങ്ങളിൽ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും ആരംഭിച്ചു. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന 150ഓളം കൂട് മത്സ്യകൃഷി യൂണിറ്റുകളാണ് പ്രദേശത്തുള്ളത്. ഒരു യൂണിറ്റ് സ്ഥാപിക്കാൻ മാത്രം 3 ലക്ഷത്തോളം രൂപയുടെ ചെലവ് വരും. ബാക്കി ചിലവുകൾ വേറെ. ഇക്കാര്യങ്ങൾ അടക്കം പരിശോധിച്ച് നഷ്ടത്തിന്റെ റിപ്പോർട്ട് നാളെ സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മത്സ്യക്കുരുതിയെ കുറിച്ചുള്ള വിശദ അന്വേഷണത്തിന് കുഫോസ്  നിലയാഗിച്ച ഏഴംഗ വിദഗ്ധ സംഘവും പ്രദേശത്ത് പരിശോധന നടത്തി. ഈ സംഘവും നാളെ റിപ്പോർട്ട് സമർപ്പിക്കും. അതിനിടെ മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ  പ്രതിഷേധം തുടരുകയാണ്. സിപിഎമ്മും ബിജെപിയും ഏലൂരിലെ പിസിബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

ENGLISH SUMMARY:

Mass fish death in Periyar river