കണ്ണൂർ കന്‍റോണ്‍മെന്‍റിലെ മാലിന്യസംസ്കരണ കേന്ദ്രം ഉയർത്തുന്നത് പകർച്ച വ്യാധി ഭീഷണിയാണ്. മാലിന്യങ്ങൾ കുന്നുകൂടി, വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഏക്കർ കണക്കിന് ഭൂമിയിലാണ് മാലിന്യം നിറഞ്ഞ് കിടക്കുന്നത്.
കണ്ണൂർ ജില്ല ആശുപത്രിക്കും പുതിയ ബസ് സ്റ്റാൻ്റിനും ഇടയിലുള്ള മാലിന്യ സംഭരണ കേന്ദ്രമാണിത്. പ്രതിരോധ വകുപിന് കീഴിലുള്ള കണ്ണൂർ കൻ്റോൺമെൻ്റിനാണ് നിയന്ത്രണം. ഇവിടം ഇന്ന് ഉയർത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ്. മാലിന്യങ്ങൾ അഴുകി കറുത്ത നിറത്തിൽ വെള്ളം ഒഴുകി റോഡിൽ എത്തി. ദുർഗന്ധം വമിക്കുന്നതിനാൽ വലയുകയാണ് പ്രദേശ വാസികൾ. ജില്ലാ ആശുപത്രിയിൽ നിന്നും കൻ്റോൺമെൻ്റ് പരിസരത്തെ വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഈ കുന്നു കൂടി കിടക്കുന്നത്.
ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും കൂടി കലർന്ന് കിടക്കുന്നതിനാൽ കന്‍റോണ്‍മെന്‍റ് ജീവനക്കാർക്കും മാലിന്യങ്ങൾ വേർതിരിക്കാനാവുന്നില്ല. കോർപറേഷനും ജില്ലയിലെ നഗര സഭകളും മാലിന്യ സംസ്കരണത്തിന് മാതൃകയാകുമ്പോൾ ഇവിടം ഇങ്ങനെ പുഴുത്ത് നാറുന്നത്.മഴ കനത്തതോടെ ദുരിതം ഇരട്ടിയാവുകയാണ്.