thodupuzha-attack-26

തൊടുപുഴ കൂവപ്പള്ളിയില്‍ ആടുകളെ അജ്ഞാത ജീവി  കടിച്ചുകൊന്നു. പറമ്പില്‍ മേയാന്‍ വിട്ട കൂവപ്പള്ളി മനോജിന്റെ ആടുകളെയാണ് വൈകിട്ട് അഞ്ച് മണിയോടെ ജീവി ആക്രമിച്ചത്. മനോജിന്‍റെ മകന്‍ ശബ്ദം കേട്ട് പുറത്തേക്ക് എത്തിയപ്പോള്‍ ജീവി കാട്ടിലേക്ക് ഓടിമറഞ്ഞു. വനംവകുപ്പിനെ ഉടന്‍ തന്നെ വിവരമറിയിച്ചതോടെ അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ജീവികളെയൊന്നും കണ്ടെത്താനായില്ല. ഇരുന്നൂറോളം കുടുംബങ്ങളാണ് പ്രദേശത്തുള്ളത്. ജീവിതം തന്നെ വഴിമുട്ടുന്ന അവസ്ഥയാണ് മുന്നിലുള്ളതെന്നും  പ്രദേശത്ത് കൂട് സ്ഥാപിച്ച് ജീവിയെ പിടികൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പുലിയാണെന്ന് ആടുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാരുടെ സംശയം.

 
ENGLISH SUMMARY:

Wild animal kills goats in Thodupuzha