aluva-girlN

TOPICS COVERED

ആലുവ എടയപ്രത്ത് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ 12 വയസുകാരിയുടെ കൂടെയുണ്ടായിരുന്നത് കാമുകനെന്ന് പൊലീസ്.  മുർഷിദാബാദ് സ്വദേശിയായ ഇയാളുമായി പെൺകുട്ടി രണ്ടു വർഷത്തിലേറെയായി പ്രണയത്തിലാണ്.  ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് പെൺകുട്ടിയെ കാണാതാകുന്നത്. തുടർന്ന് രാത്രി 9 മണിയോടെ അങ്കമാലിയിൽ നിന്നും ആൺസുഹൃത്തിനും, മറ്റൊരാൾക്കുമൊപ്പം പെൺകുട്ടിയെ പൊലീസ് പിടികൂടുകയായിരുന്നു. കാമുകനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

 
ENGLISH SUMMARY:

Missing Aluva girl found in Angamaly