പീസ് വാലി പ്രാർഥന ചിൽഡ്രൻസ് വില്ലേജിന് പ്രൗഡ ഗംഭീര തുടക്കം. റെസിഡൻഷ്യൽ ലൈഫ് സ്കൂൾ, ഉപേക്ഷിക്കപെടുന്ന ഭിന്നശേഷിക്കാർക്കുള്ള അമ്മ തൊട്ടിൽ എന്നിവയാണ് പ്രാർഥന വില്ലേജിൽ ഒരുക്കിയിട്ടുള്ളത്. കോതമംഗലം പീസ് വാലി ക്യാമ്പസിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിർത്തിയാണ് പ്രാർഥന ചിൽഡ്രൻസ് വില്ലേജിന് തുടക്കമായത്. പ്രാർഥന ഫൗണ്ടേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ സി.കെ.പദ്മകുമാർ, ചലചിത്ര നടൻ ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
റെസിഡൻഷ്യൽ ലൈഫ് സ്കൂൾ, ഉപേക്ഷിക്കപ്പെടുന്ന ഭിന്നശേഷിക്കാർക്കുള്ള അമ്മ തൊട്ടിൽ എന്നിവയാണ് 30,000 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുള്ളത്. പ്രവർത്തങ്ങൾ അതിശയപ്പെടുത്തുന്നതാണെന്നും, പീസ് വാലിക്കൊപ്പം തുടർന്നും ഉണ്ടാകുമെന്നും ഫഹദ് ഫാസിൽ പറഞ്ഞു.
വടക്കൻ പറവൂർ ആസ്ഥാനമായ പ്രാർത്ഥന ഫൌണ്ടേഷനൊപ്പം ചിൽഡ്രൻസ് വില്ലേജ് പദ്ധതിയിൽ കൈകോർത്തത്. ഭിന്നശേഷിക്കാർക്കുള്ള പദ്ധതികളിൽ പ്രാർഥന ഫൌണ്ടേഷൻ തുടർന്നും പീസ് വാലിക്ക് ഒപ്പമുണ്ടാകുമെന്ന് സി.കെ പദ്മകുമാർ പറഞ്ഞു. 150 കുട്ടികൾക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും, ശുചിമുറി ഉപയോഗിക്കാനും തൊഴിൽ പരിശീലനത്തിനുമുള്ള പാഠങ്ങളുമാണ് ഇവിടെ പരിശീലിപ്പിക്കുക. പീസ് വാലി ചെയർമാൻ പി.എം.അബൂബക്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.