Fire-Force-personnel-remove
  • തിരുവനന്തപുരത്ത് കിള്ളിയാര്‍ കരകവിഞ്ഞു
  • ചാല മാര്‍ക്കറ്റില്‍ വെള്ളംകയറി
  • കാക്കനാട് പടമുഗളില്‍ വീടിന്‍റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു

കാലവര്‍ഷം 24 മണിക്കൂറിനകം എത്തുമെന്നിരിക്കെ സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ. അഞ്ച് മണിക്കൂറായി തുടരുന്ന പെരുമഴപ്പെയ്ത്തിൽ മുങ്ങി തിരുവനന്തപുരം നഗരം. കിളളിയാറും കരമനയാറും ആമയിഴഞ്ചാൻ തോടും കരകവിഞ്ഞൊഴുകിയതോടെ നിരവധി വിടുകളിൽ. വെള്ളം കയറി. ചാല മാർക്കറ്റിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായതോടെ കച്ചവടം  നിലച്ചു. തിരുവനന്തപുരത്തെ ഏറ്റവും വലിയ മാർക്കറ്റിൽ നീന്തി നീന്തി  പോകുന്ന വ്യാപാരികളും സാധനങ്ങൾ വാങ്ങാനെത്തിയവരുമാണ് കാഴ്ച. കിള്ളിയാർ കരകവിഞ്ഞ് മണികണ്ടേശ്വരം ഭാഗത്ത് ആറേത് റോഡേത് എന്നറിയാനാകാത്ത അവസ്ഥയാണ്. ബണ്ട് റോഡ് ഭാഗം രണ്ടു ദിവസമായി വെള്ളക്കെട്ടിലാണ്. സ്മാർട് സിറ്റിക്കായി കുഴിച്ച ഭാഗങ്ങളിലെല്ലാം വെള്ളം നിറഞ്ഞ് അപകട ഭീതിയുയർത്തുന്നു. ഒരാഴ്ചയായി തുടരുന്ന ദുരിതം എപ്പോൾ തീരുമെന്ന ആശങ്കയിലാണ് നഗരവാസികൾ.

 

കൊച്ചിയില്‍ ഇന്നലത്തേതിന് സമാനമായി കനത്ത മഴ പെയ്യുന്നു. കളമശേരി മൂലേപ്പാടത്ത് വെള്ളംകയറുന്നു. പുത്തന്‍കുരിശ്, കോലഞ്ചേരി ഭാഗത്തും കനത്ത മഴപെയ്യുന്നു. നഗരത്തില്‍ പലയിടത്തും ഗതാഗതക്കുരുക്കും രൂക്ഷമാണ്.  വൈകിട്ട് കാക്കനാട് പടമുകളില്‍ വീടിന്‍റെ മതിലിടിഞ്ഞ് ചിറയിലേക്ക് വീണു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചിറയിലേക്ക് പതിച്ചു. വീട്ടുകാര്‍ ആരും പുറത്തില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. എറണാകുളം ജില്ലയില്‍ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത് ശരാശരി 83.7 എംഎം മഴ.

ആലപ്പുഴ ജില്ലയിൽ രണ്ടുദിവസമായി പെയ്യുന്ന മഴയിൽ  നിരവധി വീടുകളിൽ വെള്ളം കയറി. ശക്തമായ കാറ്റിൽ വീടുകൾ തകർന്നു. കായംകുളം നഗരത്തില്‍ വിവിധഭാഗങ്ങളിലായി ഇരുന്നൂറോളം വീടുകളില്‍ വെള്ളംകയറി. ഹരിപ്പാട് മുട്ടത്ത്  വീടിനുസമീപം വെള്ളക്കെട്ടില്‍ വൃദ്ധനെ നിലയില്‍ കണ്ടെത്തി. കനത്തമഴയെതുടര്‍ന്ന് ആലപ്പുഴയിലെ ജലാശയങ്ങളില്‍ ശിക്കാരവള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും യാത്ര നിരേധിച്ചു. നാലുദിവസമായി ആലപ്പുഴ ജില്ലയിൽ  തുടരുന്ന മഴ കനത്തത്തോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കായംകുളം ഹരിപ്പാട് ചേർത്തല, കണ്ടല്ലൂർ, പത്തിയർതുടങ്ങിയ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. കുട്ടനാട്ടിലെ ചമ്പക്കുളം, മങ്കൊമ്പ്, വൈശ്യംഭാഗം, മണപ്ര എന്നിവിടങ്ങളിലും നെടുമുടി, കൈനകരി , പുളികുന്ന് പഞ്ചായത്തുകളിലെ താഴ്ന്ന സ്ഥലങ്ങളിലും വെള്ളം നിറഞ്ഞു കായംകുളം കൃഷ്ണപുരം പഞ്ചായത്തിൽ മാമ്പ്രകുന്നേൽ മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. 

കായംകുളം നഗരത്തില്‍ വിവിധഭാഗങ്ങളില്‍  ഇരുന്നുറോളം വീടുകളില്‍  വെള്ളം കയറി. അശാസ്ത്രീയമായ ഓട നിർമ്മാണമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. ആലപ്പുഴ നഗരത്തിലെ വാടയ്ക്കല്‍, ലജനത്ത് കാഞ്ഞിരംചിറ, വട്ടപ്പള്ളി, ആലിശേരി, വടയ്ക്കൽ തുമ്പോളി, തത്തംപള്ളി , പൂന്തോപ്പ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്. പറവൂർ കപ്പക്കട കിഴക്ക് നൂറോളം വീടുകളിൽ വെള്ളം കയറി. ഇവിടെ റോഡും തകര്‍ന്നു.കനത്ത മഴയിൽ നിരവധി വീടുകൾക്ക് നാശനഷ്ടം നേരിട്ടു.

കായംകുളം പുല്ലുകുളങ്ങരയി്ല്‍ ശ്രുതിലയം വീട്ടില്‍ മധുവിന്‍റെ വീടും വണ്ടാനത്ത് ദൈവത്തിങ്കൽ വെളിയിൽ പ്രദീപിന്റെ വീടും മഴയില്‍ തകർന്നുവീണു.ഹരിപ്പാട് മുട്ടം പറത്തറയി്‍ ദിവാകരനെ വീടിനു സമീപം വെളളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ നഗരത്തില്‍ ഏഴിടത്ത് മരം കടപുഴകി വീണു.ആർക്കും പരിക്കില്ല.തുറവൂർ അരൂർ ദേശീയപാതയിൽ എരമല്ലൂരിൽ യന്ത്ര തകരാറ് മൂലം ട്രെയിലർ റോഡിൽ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. . ദേശീയപാതയിൽ പലയിടത്തും വെള്ളക്കെട്ടും കുഴികളും യാത്രക്കാർക്ക് വിനയാണ് അർത്തുങ്കൽ പുറംകടലിൽ എൻജിൻ തകരാറിലായി ഉൾക്കടലിൽ ഒറ്റപ്പെട്ട ബോട്ടിലെ ഒൻപതു തൊഴിലാളികളെ രക്ഷപെടുത്തി,പുലർച്ചെ ബോട്ട് കെട്ടിവലിച്ച് തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചു.ആലപ്പുഴയിലെ ജലാശയങ്ങളില്‍ ശിക്കാരവള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും യാത്ര നിരേധിച്ചു. ഹൗസ്ബോട്ടുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.   

തൃശൂരില്‍ കനത്ത മഴ തുടരുന്നു. അശ്വിനി ആശുപത്രിക്ക് സമീപം ഒട്ടേറെ വീടുകളിലേക്ക് വെള്ളം കയറി. റോഡുകളും വെളളത്തിനടിയിലായി. അതിരപ്പിള്ളി – തുമ്പൂര്‍മുഴി റോഡില്‍  കൂറ്റന്‍ മുളങ്കൂട്ടം കടപുഴകി. മഴയെത്തുടര്‍ന്ന് തൃശൂര്‍ നടത്തറയില്‍ കാറിലിടിച്ച് ആംബുലന്‍സ് മറിഞ്ഞു. ആര്‍ക്കും പരുക്കില്ല. 

ENGLISH SUMMARY:

Heavy rains in Kerala