rabies-harippad-31

പേവിഷബാധയേറ്റ് എട്ടുവയസുകാരന്‍ മരിച്ചതില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്നും വാക്സീന്‍ എടുക്കാന്‍ നിര്‍ദേശിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഒരുമാസം മുന്‍പാണ് ആക്രമിക്കാന്‍ വന്ന നായയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി നായയ്ക്കൊപ്പം ഓടയില്‍ വീണിരുന്നു. എന്നാല്‍ വീണുപരുക്കേറ്റതിന് മാത്രം ചികില്‍സ നല്‍കി ആശുപത്രിയില്‍ നിന്ന് മടക്കി അയയ്ക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. 

 
ENGLISH SUMMARY:

Stray god attacked 8 year old boy and he dies of rabies. Family alleges medical negligence against Harippad Taluk hospital