കാട്ടാനയേയും കാട്ടുപോത്തിനേയും പേടിച്ച് ഇത്തവണയും  ക്ലാസിലിരിക്കേണ്ട ഗതികേടിലാണ് കോഴിക്കോട് കക്കയം ഗവ. എല്‍ പി സ്കൂളിലെ അന്‍പതോളം കുരുന്നുകള്‍. വന്യമൃഗങ്ങളെത്താത്ത സ്ഥലത്ത് പത്തുവര്‍ഷം മുമ്പ് സ്കൂളിന് സ്വന്തമായി കെട്ടിടം പണിതിട്ടുണ്ടെങ്കിലും നിര്‍മാണത്തില്‍ അഴിമതി കണ്ടെത്തിയതോടെ  തുറന്നുകൊടുക്കാനായിട്ടില്ല. 

മലബാര്‍ വന്യജീവി സങ്കേതത്തിനോട് ചേര്‍ന്നുള്ള കെഎസ്ഇബിയുടെ വാടകക്കെട്ടിടത്തിലാണ് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. രാപകല്‍ ഇല്ലാതെ ആനയിറങ്ങും. സമീപത്തെ ചക്കയും തേങ്ങയുമൊക്കെ അകത്താക്കി കാട് കയറും. കഴിഞ്ഞമാസം സ്കൂളിന്‍റെ ശുചിമുറി അടക്കം ആന നശിപ്പിച്ചിരുന്നു.

14 ലക്ഷം രൂപ  ചെലവിട്ടാണ്  10 വര്‍ഷം മുമ്പ് കൂരാച്ചുണ്ടില്‍  സ്കളിനായി പഞ്ചായത്ത് പുതിയ കെട്ടിടം നിര്‍മിച്ചത്. പക്ഷെ 50 സെന്‍റ് സ്ഥലം വാങ്ങിയതിലും കെട്ടിടം നിര്‍മിച്ചതിലും ക്രമക്കേട് ഉണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയതോടെ തുറന്നുകൊടുക്കുന്നത് അനശ്ചിതത്വത്തിലായി. അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. തുറന്നാലും ചെങ്കുത്തായ സ്ഥലത്തായതിനാല്‍  കുട്ടികള്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാകും. എന്തായാലും ksebയുടെ പഴയ കെട്ടിടം അറ്റകുറ്റപ്പണി നടത്തി ഇക്കുറിയും കുട്ടികളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് അധ്യാപകര്‍. 

ENGLISH SUMMARY:

Kakkayam school facing wild animal issue