TOPICS COVERED

വയനാട് അതിർത്തിയായ ബന്ദിപ്പുർ കടുവ സങ്കേതത്തിലെ ദേശീയ പാതയിൽ കാട്ടാനകൾക്ക് മുന്നിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. ആനക്കൂട്ടത്തെ വിരട്ടിയോടിച്ച് രക്ഷപ്പെടുന്ന യുവാവിന്റെ വിഡിയോ ആണ് സൈബറിടത്ത് വൈറല്‍.

 കർണാടകയിലെ ബന്ദിപ്പുർ–ഗുണ്ടൽപേട്ട് റോഡിലാണ്  സംഭവമുണ്ടായത്. ബൈക്കില് വരികയായിരുന്നു യുവാവ്. പെട്ടെന്ന് ആനക്കൂട്ടത്തെ കണ്ടു.  ബൈക്ക് തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആന യുവാവിന്റെ സമീപത്തെത്തി. ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവ് ആനയുടെ മുന്നിൽപ്പെട്ടു. ആന ആക്രമിക്കാൻ ശ്രമിച്ചു. റോഡരികില്‍ നില്‍‌ക്കുകയായിരുന്ന രണ്ട് ആനകള്‍ കൂടി സമീപത്തേക്ക് എത്തി.മൂന്ന് ആനകളും റോഡില്‍ യുവാവിന് അഭിമുഖമായി നിലയുറപ്പിച്ചു.ഇത് കമ്ട് പരിഭ്രാന്തനായെങ്കിലും ധൈര്യം കൈവിടാതെ യുവാവ് ഉറക്കെ ശബ്ദമുണ്ടാക്കുകയായിരുന്നു .

  യുവാവ് ബഹളംവച്ച് ഓടിച്ചപ്പോൾ ആനകൾ പിന്തിരിയുന്നതും വനത്തിലേക്ക് കയറി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ആനകൾ വനത്തിലേക്ക് തിരികെ കയറിയതോടെ യുവാവ് ബൈക്ക് എടുത്ത് യാത്ര തുടർന്നു. ഒരു കുട്ടി ആനയും രണ്ട് വലിയ ആനകളുമായിരുന്നു ഉണ്ടായിരുന്നത്. പുറകിലുണ്ടായിരുന്ന ബസിലെ യാത്രക്കാരാണ് ദൃശ്യം പകർത്തിയത്. യുവാവ് ആരെന്ന് വ്യക്തമല്ല.

young man miraculously escaped from wild elephants on the national highway in the Bandipur Tiger Sanctuary on the Wayanad border: