തിരുവനന്തപുരം ശംഖുമുഖത്ത് തിരയിൽപ്പെട്ട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി. വലിയതുറ സ്വദേശി മഹേശിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന വിൽസൻ നീന്തി രക്ഷപ്പെട്ടു.
രാവിലെ എട്ടരയോടെ ശംഖുമുഖത്ത് നിന്ന് വിഴിഞ്ഞത്തേക്ക് പോയ വള്ളം അൻപത് മീറ്റർ മുന്നോട്ട് എത്തിയപ്പോഴേക്കും തിരയിൽപ്പെട്ടു. വള്ളം കീഴ്മേൽ മറിഞ്ഞു. കരയിൽ നിന്നവർ ആ ദൃശ്യങ്ങൾ പകർത്തി.
വള്ളത്തിലുണ്ടായിരുന്ന വിൽസനും മഹേഷും ഒരുമിച്ചാണ് കരയിലേക്ക് നീന്തിയത്. കരയ്ക്കെത്തിയപ്പോൾ മഹേഷിനെ കണ്ടില്ല. വള്ളം മറിഞ്ഞത് കണ്ടെങ്കിലും ശക്തമായ തിര കാരണം കടലിലേക്ക് ഇറങ്ങാൻ കഴിയുമായിരുന്നില്ലെന്ന് ലൈഫ് ഗാർഡുകൾ പറഞ്ഞു. മഹേഷിനായി കോസ്റ്റ്ഗാർഡ് തിരച്ചിൽ തുടങ്ങി.