TOPICS COVERED

സിനിമാരംഗത്തുള്ളവരുടെ സ്ഥിരം താവളമായിരുന്ന തിരുവനന്തപുരത്തെ അമൃത ഹോട്ടല്‍ വീണ്ടും തുറന്നു. പഴമ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് ഹോട്ടല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നവീകരിച്ച ഹോട്ടല്‍ തുറന്നുകൊടുത്തു. നടന്‍ മുകേഷ്, നിര്‍മാതാവ് സുരേഷ് തുടങ്ങിയവരുടെ ഒത്തുചേരലിനും ചടങ്ങ് വേദിയായി.

 

മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്ന പ്രേംനസീറിന്റെ സ്ഥിരമായി താമസിച്ചിരുന്ന സ്ഥലമായിരുന്നു അമൃത ഹോട്ടല്‍. അദ്ദേഹത്തിന്റെ മുറിയില്‍ കഴിയുക എന്നത് ചലച്ചിത്രപ്രവര്‍ത്തകര്‍ വലിയ ഭാഗ്യമായി കരുതിയിരുന്ന കാലമുണ്ടായിരുന്നു.  ഈ ഹോട്ടില്‍ താമസിക്കുന്നതുതന്നെ അഭിമാനമായിരുന്നു അന്നത്തെ യുവതാരങ്ങള്‍ക്ക്. 

  Also Read; തോക്കിന്‍മുനയില്‍ കരസേന ഫയര്‍സ്റ്റേഷന് സമീപത്തെ ജനങ്ങള്‍

 

1971 ല്‍ ആരംഭിച്ച അമൃത ഹോട്ടല്‍ പതിറ്റാണ്ടിലേറെ സിനിമാ പ്രവര്‍ത്തകരുടെ ഇഷ്ട ഇടമായിരുന്നു. നിര്‍മാതാവ് സുരേഷ് കുമാര്‍, മുകേഷ്, നന്ദു തുടങ്ങിയവരെല്ലാം അന്നത്തെ സിനിമാക്കാലം ഓര്‍മിച്ചു. തൈക്കാട് തമ്പാനൂര്‍ റോഡ് വികസനത്തിന്റെ ഭാഗമായി ഹോട്ടലിന്റെ മുന്‍ഭാഗം വിട്ടുകൊടുക്കേണ്ടിവന്നെങ്കിലും പുറകിലത്തെ പഴയകെട്ടിടവും ഫര്‍ണിച്ചറും അതുപോലെ നിലനിര്‍ത്തിയാണ് നവീകരിച്ചത്. 

ENGLISH SUMMARY:

The Amruta Hotel in Thiruvananthapuram, a hub for people from the film industry, has reopened. The hotel maintained its old charm while being refurbished, and the inauguration was done by Union Minister Suresh Gopi. Along with Suresh Gopi, actor Mukesh, producer Suresh, and other notable figures from the industry gathered for the event, making the hotel grounds a meeting place for the film fraternity.