പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അർധരാത്രി മുതൽ ടോൾ നിരക്കു കൂടും. നാളെ മുതൽ സ്കൂൾ വാഹനങ്ങൾക്കും ടോൾ നൽകണം. ഏപ്രിൽ ഒന്നു മുതൽ നിരക്ക് കൂട്ടിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് വർധന വേണ്ടെന്ന് ദേശീയപാത അതോറിറ്റി ഉത്തരവിടുകയായിരുന്നു. സ്കൂൾ വാഹനങ്ങളിൽ നിന്നും ടോൾ ഈടാക്കിയാൽ കുട്ടികളെ അണിനിരത്തി പ്രതിഷേധിക്കുമെന്നാണ് രക്ഷിതാക്കളുടെ മുന്നറിയിപ്പ്.