കൊച്ചിയിലെ കാനകളുടെ ശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. സര്‍ക്കാരിനോടും ബന്ധപ്പെട്ട അധികൃതരോടും പറഞ്ഞുമടുത്തുവെന്നും ഒരു മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ തന്നെ ജനങ്ങള്‍ ദുരിതത്തിലാവുകയാണെന്നും കോടതി പറഞ്ഞു. കോടതി തുടര്‍ച്ചയായി ഇടപെട്ടിട്ടും നടപടികള്‍ കാര്യക്ഷമമാകുന്നില്ല. ലോക്സഭ തിരഞ്ഞെടുപ്പ് ഇതിനൊരു കാരണമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അവസാന നിമിഷത്തിലേക്ക് കാര്യങ്ങള്‍ ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ഒരു മാസ്റ്റര്‍ പ്ലാന്‍ വേണ്ടേ എന്നും കോടതി ചോദിച്ചു.
കഴിഞ്ഞ തവണത്തെ കാന ശുചീകരണം ഒരു പരിധിവരെ തൃപ്തികരമായിരുന്നു. ഇത്തവണയും അത് പ്രതീക്ഷിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. പൊതുജനങ്ങൾ ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ തള്ളിയാൽ കർശന നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.