kannur-airport-letter
  • 'വിമാനത്താവളം നിയന്ത്രിക്കുന്നത് 3 ഉദ്യോഗസ്ഥര്‍'
  • 'കരാര്‍ ഇഷ്ടക്കാര്‍ക്ക് മാത്രം'
  • 'ചിതലിനെ പോലെ വിമാനത്താവളത്തെ നശിപ്പിക്കുന്നു'

കണ്ണൂർ വിമാനത്താവള കമ്പനിയിലെ മൂന്ന് ഉന്നത ഉദ്യോസ്ഥർക്കെതിരെ ഗുരുതര ആക്ഷേപം ഉയർത്തി മുൻ കമേഴ്സ്യൽ ഹെഡിന്‍റെ കത്ത്. കണ്ണൂർ വിമാനത്താവളം പൂർണമായി ഈ ഉദ്യാഗസ്ഥരുടെ നിയന്ത്രണത്തിലാണെന്നുള്ള ആക്ഷേപം ഉയർത്തിയാണ് മുഖ്യമന്ത്രിയ്ക്കടക്കം കത്തെഴുതിയത്. വിമാനത്താവളത്തിൽ നടക്കുന്ന കാര്യങ്ങളെ പറ്റി സമഗ്ര അന്വേഷണം വേണമെന്നും കത്തിൽ  ആവശ്യപ്പെടുന്നു.

 

കിയാലിലെ ഉന്നത ഉദ്യോഗസ്ഥരുടെ നടപടികളിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയാണ് മുൻ കമേഴ്സ്യൽ ഹെഡ് സോണി വിശ്വനാഥൻ അന്വേഷണം ഉൾപ്പടെ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം കത്ത് എഴുതിയത്. 20 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ കണ്ണൂർ വിമാനത്താവളം പോലെ മോശമായൊരു സ്ഥാപനം കണ്ടിട്ടില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥരിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് സ്ഥാനം ഒഴിയുന്നതെന്നും കത്തിലുണ്ട്. സോണി ചൂണ്ടിക്കാട്ടുന്ന വിമാനത്താവളത്തിലെയും കിയാലിലെയും പ്രശ്നങ്ങൾ ഇവയാണ്. വിമാനതാവളത്തിൽ ആർക്കും ജോലി സംസ്കാരമോ ദീർഘവീക്ഷണമോ ആത്മാർത്ഥയോ ഇല്ല. തലവൻമാരുടെ അജൻഡകൾ നടപ്പാക്കാൻ വേണ്ടി തോന്നിയതു പോലെയാണ് പ്രവർത്തനം. പല കരാർ വ്യവസ്ഥകളിലും മാറ്റം വരുത്തി. ഇഷ്ടക്കാർക്ക് കരാർ നൽകി. ഇതിനു വേണ്ടി രണ്ടു ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു.

കാർഗോ കോപ്ലക്സ് നടത്തിപ്പ് സ്വകാര്യ ഏജൻസിക്കു നൽകുന്നതിലെ പ്രശ്നങ്ങൾ ഡയറക്ടർ ബോർഡിൽ നിന്നു മറച്ചു വച്ചു. സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനാൽ കിയാൽ നേരിട്ട് കാർഗോ കോപ്ലക്സ് നടത്തുന്നതാണു നല്ലതെന്ന് കമേഴ്സ്യൽ വിഭാഗം മുന്നറിയിപ്പ് നൽകയിട്ടും പരിഗണിച്ചില്ല. വിമാനതാവളത്തിലെ ഫിനാൻസ് വിഭാഗത്തിൻ്റെ പ്രവർത്തനം പരിതാപകരമാണെന്നും ഈ വിഭാഗത്തിലെ ഒരു  പ്രധാനപ്പെട്ട ഉദ്യോഗസ്ഥൻ ആ പദവി വഹിക്കാൻ യോഗ്യനല്ലെന്നും കത്തിൽ പറയുന്നു. ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിലെ പ്രധാന ഉദ്യോഗസ്ഥൻ ചിതലിനെ പോലെ വിമാനതാവളത്തെ നശിപ്പിക്കുകയാണ്. കച്ചവടക്കാരും ഏജൻസികളും കാര്യങ്ങൾ സാധിക്കാനായി ഇയാളെ സന്ദർശിക്കുന്നതായും ആരോപണമുണ്ട്. 

ENGLISH SUMMARY:

KIAL former commercial head Sony Viswanathan demands probe in Airport's administration. He alleged massive corruption and irregularities.