mvd-says-poor-visibility-du

ആലപ്പുഴ കളര്‍കോട് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാലാവസ്ഥ കാരണം കാഴ്ചമങ്ങിയതാവും അപകടകാരണമെന്ന് എം.വി.ഡി. അമിത വേഗതയെടുക്കാന്‍ പറ്റിയ സ്ഥലമല്ലെന്നും എം.വി.ഡി അധികൃതര്‍ പറഞ്ഞു. കാര്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

 

അപകടത്തില്‍ അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരുക്ക്. ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. രാത്രി 9.30ഓടെയായിരുന്നു സംഭവം. അപകടത്തിൽപെട്ടവർ വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളാണ്. ദേവാനന്ദന്‍, ഇബ്രാഹിം, മുഹമ്മദ് ജബ്ബാര്‍, ആയുഷ് ഷാജി, ശ്രീദീപ് എന്നിവരാണ് മരിച്ചത്. ദേവാനന്ദന്‍, ഇബ്രാഹിം എന്നിവര്‍ ലക്ഷദ്വീപ് സ്വദേശികളാണ്.

കളർകോട് ജംക്‌ഷനു സമീപമാണ് അപകടം നടന്നത്. ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. മുൻ സീറ്റിൽ ഇരുന്ന രണ്ടുപേരും പുറകിലെ സീറ്റിലിരുന്ന ഒരാളുമാണ് മരിച്ചത്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.