സര്‍ക്കാര്‍ സ്കൂളുകളെക്കാളും  എയ്ഡഡ് സ്കൂളുകളില്‍ മക്കളെ പഠിപ്പിക്കാനാണ് മലയാളികള്‍ താല്‍പര്യപ്പെടുന്നത്. എഴുപത്തി ഒന്നായിരം കുട്ടികളാണ് ഇത്തവണ സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയത്. അതേസമയം ഒരുലക്ഷത്തി ഇരുപത്തി എട്ടായിരം കുട്ടികള്‍ എയ്ഡഡ് സ്കൂളുകളില്‍ചേര്‍ന്നതായി ആദ്യ കണക്കുകള്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച ഔദ്യോഗികമായ കണക്കെടുപ്പ് നടക്കും.

ഒന്നാം ക്ളാസില്‍ ചേര്‍ക്കുമ്പോള്‍ മക്കള്‍ എയ്ഡഡ് എല്ലെങ്കില്‍ അണ്‍എയ്ഡഡ് ആയ സ്വകാര്യസ്കൂളുകളില്‍ പഠിക്കണമെന്നാണ് ഭൂരിപക്ഷം മലയാളികളും ആഗ്രഹിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്. 1,28,804 കുട്ടികള്‍ എയ്ഡഡ് സ്്കൂളുകളിലും 29,204 പേര്‍ എണ്‍എയ്ഡഡ് സ്കൂളുകളിലും ചേര്‍ന്നു. അതായത് സ്വകാര്യസ്കൂളുകളില്‍ ഒന്നാം ക്ളാസ് പ്രവേശനം നേടിയവരുടെ എണ്ണം ഒരുലക്ഷത്തി അന്‍പത്തിഎട്ടായിരമാണ്. അതേസമയം സര്‍ക്കാര്‍ സ്കൂളുകളില്‍ 71,403 കുട്ടികളാണ് ചേര്‍ന്നത്. ജൂണ്‍ ഒന്നാം ആഴ്ചയിലെ വിദ്യാഭ്യാസ വകുപ്പിന്‍റെ പക്കലുള്ള ഔദ്യോഗിക കണക്കാണിത്. 

സിബിഎസ്ഇ , ഐ സി എസ് ഇ സ്്കൂളിുകളില്‍ ചേരാനാണ് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത്. അവശേഷിക്കുന്നവരാണ് സംസ്ഥാനസിലബസിലേക്ക് വരുന്നത്. അവര്‍ പോലും സര്‍ക്കാര്‍ സ്്കൂളുകള്‍ തിരഞ്ഞെടുക്കുന്നില്ല. തിങ്കളാഴ്ചത്തെ ആറാം പ്രവര്‍ത്തി ദിവസത്തെ കണക്കെടുപ്പുകൂടി കഴിഞ്ഞ ‌ശേഷം സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കും. ഇപ്പോള്‍തന്നെ പത്താംക്്ളാസ് പരീക്ഷാ റിസള്‍ട്ടില്‍ സര്‍ക്കാര്‍ സ്്കൂളുകള്‍പിന്നോട്ടു പോയത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരിശോധിച്ച് വരികയാണ്. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ നാലായിരം കോടിയോളം രൂപയുടെ വികസനം കൊണ്ടു വന്നിട്ടും സര്‍ക്കാര്‍ സ്്കൂളുകളുടെ മികവ് വര്‍ധിക്കാത്തതെന്തെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടിവരും.

ENGLISH SUMMARY:

Reduction in the number of children enrolled in government schools