ലോക കേരളസഭ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചീഫ് സെക്രട്ടറിയാണ് ഗവര്‍ണറെ ക്ഷണിക്കാനെത്തിയത്. ഭരണഘടനാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ദുര്‍ബലമാക്കുന്നുവെന്നും അതിനോട് യോജിക്കാനാവില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.
പലതവണ ലോക കേരളസഭ ചേര്‍ന്നിട്ടും ക്ഷണിക്കാത്തതിലും നീരസം അറിയിച്ചു. ഈമാസം13 മുതല്‍ 15 വരെയാണ് ലോക കേരളസഭ.