സിറോ മലബാര്‍ സഭ സിനഡ് സര്‍ക്കുലര്‍ വൈദിക സമിതി തള്ളി. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികരെ പുറത്താക്കുമെന്നായിരുന്നു സര്‍ക്കുലര്‍.
സര്‍ക്കുലര്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് വൈദികസമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു. വൈദികരും അൽമായ മുന്നേറ്റം ഭാരവാഹികളും ബിഷപ്പ് ഹൗസിനു മുന്നിൽ സർക്കുലർ കത്തിച്ചു. സ്വതന്ത്ര മെത്രാപൊലീത്തന്‍ സഭയായി മാറണമെന്നാണ് തീരുമാനമെന്നും പ്രതിനിധികള്‍ പറഞ്ഞു.