Untitled design - 1

തൃശൂര്‍ പറപ്പൂക്കര പട്ടികജാതി സഹകരണ ബാങ്കിനെതിരെ ഇ.ഡി യ്ക്ക് പരാതി. സിപിഐ ഭരണ സമിതി അഞ്ച് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാരാതി. മുഖ്യമന്ത്രിയ്ക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് സഹകാരികള്‍ ആരോപിച്ചു. 

 

150 ഓളം സഹകാരികളില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് തൃശൂര്‍ പറപ്പൂക്കര പട്ടികജാതി സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചെടുത്തത്. നിക്ഷേപിച്ച പണം പിന്‍വലിക്കാന്‍ സഹകാരികള്‍ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്ത് വരുന്നത്. സി.പി.ഐ ഭരണ സമിതി നടത്തിയ അഞ്ച് കോടിയില്‍ അധികം രൂപയുടെ  തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹകാരികള്‍ ഇ.ഡി യ്ക്ക് പരാതി നല്‍കി.

പൊലീസില്‍ പരാതി നല്‍കിയ പരാതിയില്‍ ഭരണ സമിതി അംഗങ്ങളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് അന്വേഷണം കാര്യക്ഷമമായി നടന്നില്ല. ഭരണ സമിതിയ്ക്ക് സര്‍ക്കാരിന്‍റെയും അധികൃതരുടെയും പിന്‍തുണയുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.  നിക്ഷേപിച്ച പണം സഹകാരികള്‍ക്ക് തിരികെ നല്‍കാനാകാതെ കഴിഞ്ഞ നാല് വര്‍ഷമായി ബാങ്ക് പൂട്ടിക്കിടക്കുകയാണ്. 

ENGLISH SUMMARY:

Complaint Against Parappukkara Cooperative Bank