മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് യാക്കോബായ സഭ. മണിപ്പൂരില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചതിന്റെ തെളിവാണ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വിമര്‍ശനമെന്ന് യാക്കോബായ സഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മനോരമ ന്യൂസിനോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാലും മുഖ്യമന്ത്രി പിണറായി വിജയനോട് ആദരവ് മാത്രമെന്നും അദേഹം പറഞ്ഞു.
മണിപ്പൂര്‍ കലാപം അവസാനിപ്പിക്കാത്തതില്‍ ആര്‍.എസ്.എസ് മേധാവി പ്രകടിപ്പിക്കുന്ന ആശങ്ക ബി.ജെ.പി തെറ്റ് തിരിച്ചറിയുന്നതിന്റെ സൂചനയായാണ് യാക്കോബായ സഭ നേതൃത്വം കാണുന്നത്. ഗോത്രവിഷയമായി ചെറുതാക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രിക്കാണ് തെറ്റിയത്.
ലോക്സഭയില്‍ ശക്തമായ പ്രതിപക്ഷമുണ്ടാകുന്നത് തിരുത്തലിന് വേഗം കൂട്ടുമെന്ന പ്രതീക്ഷയോടെയാണ് സഭ കാത്തിരിക്കുന്നത്. അതേസമയം കേരളത്തില്‍ വന്‍തിരിച്ചടിയുണ്ടായെങ്കിലും സഭ നേതൃത്വം ഇപ്പോഴും മുഖ്യമന്ത്രിയ്ക്കൊപ്പമാണ്.