കൊച്ചിയില്‍ റോബോവേഴ്സ് എ.ആര്‍ എക്സ്പോ വേദിയെ ആവേശംകൊള്ളിച്ച് മൂന്ന് നായ്ക്കുട്ടികള്‍. വെറും നായ്ക്കുട്ടികളല്ല റോബോട്ടിക് നായ്ക്കുട്ടികള്‍. കുട്ടികള്‍മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ കൗതുകമാണ് യൂണിട്രീ കമ്പനിയുടെ റോബോട്ടുകള്‍. ഓടും ചാടും എണീറ്റിരുന്ന് സലാംവയ്ക്കും. ആളുകള്‍ക്കിടയിലേക്ക് ഓടിക്കയറും.
റോബോട്ടിക് എക്സ്പോ കാണാന്‍ മാതാപിതാക്കളെ നിര്‍ബന്ധിച്ച് മലപ്പുറത്തുനിന്ന് കൊച്ചിയിലെത്തിയ ഈ കൊച്ചുമിടുക്കന് റിമോട്ട് കൈയില്‍ കിട്ടിയതോടെ ആവേശം. നിരീക്ഷണത്തിനും സൈനികാവശ്യങ്ങള്‍ക്കുമടക്കം ഉപയോഗിക്കുന്ന റോബട്ടിന് മൂന്നുലക്ഷംമുതല്‍ ഒരുകോടിവരെയാണ് വില. സന്ദര്‍ശകരെല്ലാം റോബോട്ടിക് നായ്ക്കുട്ടികളുടെ ദൃശ്യങ്ങളുമെടുത്താണ് മടങ്ങുന്നത്.