ദുരന്തത്തിൽ മരിച്ച പന്തളം സ്വദേശി ആകാശിന്റെ മൃതദേഹം സംസ്കരിച്ചു. മുടിയൂർകോണത്തെ വീട്ടുവളപ്പിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ. 

രാവിലെ മുതൽ തന്നെ ആകാശിനെ അവസാനമായി കാണുന്നതിനായി ആൾക്കാർ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു പത്തരയോടെയാണ്  മൃതദേഹം മുടിയൂർക്കോണത്തെ വീട്ടിലേക്ക് എത്തിച്ചത്. അമ്മയ്ക്കും സഹോദരിക്കും അടക്കം ഉറ്റ ബന്ധുക്കൾക്ക് കാണുന്നതിനായി ആദ്യം വീടിനുള്ളിലേക്ക് . ഏക പ്രതീക്ഷയായ മകൻറെ ചലനമറ്റ ശരീരം കണ്ട് അമ്മ അലമുറയിട്ടു പൊള്ളൽ ഏറ്റതിനാൽ മൊബൈൽ മോർച്ചറിയിൽ ആയിരുന്നു പൊതുദർശനം. മുഖം മറച്ചിരുന്നതിനാൽ അവസാനമായി ആകാശിന്റെ മുഖം പോലും കാണാൻ കുടുംബത്തിന് കഴിഞ്ഞില്ല. പൊതുദർശനത്തിനുശേഷം നീണ്ടകാലത്തെ ആഗ്രഹത്തിനുശേഷം നിർമ്മിച്ച വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിലേക്ക് . സഹോദരിയുടെ മകൻ അശ്വിൻ അന്ത്യകർമ്മങ്ങൾക്ക് ശേഷം ചിതയ്ക്ക് തീ കൊളുത്തി

മന്ത്രി സജി ചെറിയാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആൻ്റോ ആന്റണി എംപി തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അടക്കം നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു.  ഒന്നരവർഷം മുമ്പ് നാട്ടിലെത്തിയപ്പോഴാണ് ആകാശ് വീട് പണിതീർത്തത്. ഓഗസ്റ്റ് മാസത്തിൽ നാട്ടിൽ എത്തുമ്പോൾ വിവാഹനിശ്ചയം അടക്കം നടത്താൻ ഒരുങ്ങിയിരിക്കുകയായിരുന്നു അമ്മ . ആ അമ്മയുടെ സ്വപ്നങ്ങൾ കൂടിയാണ് ചിതയിൽ എരിഞ്ഞമർന്നത്

ENGLISH SUMMARY:

Funeral rites held for aakash who died in kuwait fire