ഇറച്ചിയ്ക്കും മീനിനും ഒപ്പം സംസ്ഥാനത്ത് പച്ചക്കറിയ്ക്കും തീ പിടിച്ച വിലയാണ്. പെട്ടന്നുള്ള കാലാവസ്ഥാ വ്യതിയാനുവും തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണം. ഹോർട്ടികോർപ്പും സർക്കാരും വിപിണിയിൽ കാര്യമായ ഇടപെടലും നടത്തുന്നില്ല.