പ്ലസ് വണ്‍ സീറ്റിനായുള്ള എസ്എഫ്ഐ സമരത്തെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ. സമരം ചെയ്ത് ഉഷാറാകട്ടെ. സമരം ചെയ്യാന്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് അവകാശമുണ്ട്. എസ്എഫ്ഐ എന്താണ് മനസിലാക്കിയതെന്ന് അറിയില്ല. തെറ്റിദ്ധാരണയാകാം സമരത്തിനാധാരം. നാളത്തെ ചര്‍ച്ചയില്‍ അത് മാറും. 10 കെഎസ്‌യുക്കാര്‍ സമരം ചെയ്തപ്പോഴും സഹിഷ്ണുതയോടയാണ് കണ്ടതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
സീറ്റ്്ക്ഷാമുണ്ടെന്ന് ഭരണകക്ഷി എംഎല്‍എ അഹമ്മദ് ദേവര്‍കോവില്‍ വാദിച്ചെങ്കിലും ശിവന്‍കുട്ടി വഴങ്ങിയില്ല. കണക്കുകള്‍ നിരത്തി പ്രതിസന്ധിയില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. കഴിഞ്ഞവര്‍ഷം സംസ്ഥാനത്തൊട്ടാകെ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. ഇത്തവണ സയന്‍സ് സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നുണ്ട്. പ്രതിസന്ധിയുണ്ടെങ്കില്‍ എല്ലാവരുമായി ആലോചിച്ച് പരിഹാരം കാണും.
സബ്മിഷനിലൂടെ അഹമ്മദ് ദേവര്‍കോവിലാണ് വിഷയം നിയമഭയിലവതരിപ്പിച്ചത്. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും പൂര്‍ണപരിഹാരമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.