സെക്രട്ടേറിയറ്റ് പടിക്കല്‍ റോഡില്‍ കെട്ടിയ സ്റ്റേജ് പ്രവര്‍ത്തകര്‍ ഇളക്കിമാറ്റി
റോഡില്‍ സ്റ്റേജ് കെട്ടിയതിന് പ്രവര്‍ത്തകരെ പരസ്യമായി ശകാരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഐടിയുസി സമരത്തിനായി സ്റ്റേജ് കെട്ടിയതിലാണ് രോഷപ്രകടനം. സെക്രട്ടേറിയറ്റ് പടിക്കല്‍ റോഡില്‍ കെട്ടിയ സ്റ്റേജ് പ്രവര്‍ത്തകര്‍ ഇളക്കിമാറ്റി. എന്നാല്‍, സ്റ്റേജ് പ്രവര്‍ത്തകര്‍ സ്വയം പൊളിച്ചുനീക്കിയതെന്ന് ബിനോയ് വിശ്വം മനോരമ ന്യൂസിനോട് പ്രതികരിച്ചു.
തൊഴിലാളികളോട് പറഞ്ഞ കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. എഐടിയുസിയെ സര്‍ക്കാര്‍ കേട്ടേ തീരു. കേരള സര്‍ക്കാര്‍ ഇന്ത്യക്ക് വഴി കാണിക്കണം. തൊഴിലാളിദ്രോഹ നിലപാടുകള്‍ക്ക് എതിരെയുള്ള എഐടിയുസി പ്രതിഷേധത്തിലായിരുന്നു പ്രതികരണം.
ENGLISH SUMMARY:
Stage Built on Road; Binoy Viswam Publicly Scolds Cpi workers