തൃശൂര്‍...കുന്നംകുളം റോഡില്‍ അറ്റകുറ്റപ്പണി തുടങ്ങി. പാറപ്പൊടിയും കല്ലുമിട്ട് താല്‍ക്കാലികമായി ഓട്ടയടച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കുഴിയുള്ള റോഡ് ഒഴിവാക്കി പോയത് ഏറെ ചര്‍ച്ചയായിരുന്നു.
തകര്‍ന്നു തരിപ്പണമായ റോഡ് താല്‍ക്കാലികമായി നേരെയാക്കി. ഇഡലി പാത്രം പോലെയായിരുന്നു റോഡ്. തൃശൂര്‍...കോഴിക്കോട് റൂട്ടില്‍ ദിനംപ്രതി ഏറെ വാഹനങ്ങള്‍ സഞ്ചരിച്ചിട്ടും റോഡ് നേരെയാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അറ്റക്കുറ്റപ്പണി തുടങ്ങിയത്. പക്ഷേ, അറ്റക്കുറ്റപ്പണി ശ്വാശ്വതമല്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പക്ഷേ, ഇതു പറ്റിക്കല്‍ പണിയല്ലെന്നാണ് കരാറുകാരന്‍ പറയുന്നത്. മഴ മാറിയാല്‍ ഉടന്‍ റോഡ് ഗംഭീരമായി പണിയും. റോഡിന്റെ അറ്റക്കുറ്റപ്പണിയ്ക്കു 28 ലക്ഷം രൂപ സര്‍ക്കാര്‍ നേരത്തെ വകയിരുത്തിയിരുന്നു. മൂന്നര കിലോമീറ്റര്‍ ദൂരം റോഡ് പൂര്‍ണമായും പണിയണമെങ്കില്‍ ഈ തുക മതിയാകില്ല.