കാലവര്‍ഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ ജൂണ്‍ 27 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, വയനാട്, ഇടുക്കി കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ അവധിയായിരിക്കും. കണ്ണൂര്‍ ഇരിട്ടി താലൂക്കില്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി. പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. അതേസമയം മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
അതേസമയം സംസ്ഥാനത്ത് കാലവർഷം ശക്തമായി. വരുന്ന മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത ഉള്ളതായി റവന്യൂ മന്ത്രി പറഞ്ഞു. മഴ ശക്തമായതിനാൽ സംസ്ഥാനത്ത് ഏട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ വരുന്ന മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മലയോരമേഖലകളിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തുമെന്നും 9 ജില്ലകളിൽ എൻഡിആർഎഫിനെ വിന്യസിച്ചതായും മഴക്കെടുത്തി അവലോകനം യോഗത്തിന് ശേഷം റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.