wayanad-rehabilitation

വയനാട് പുനരധിവാസത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തേണ്ടിവരും. ഒരു വീടിന് 30 ലക്ഷം രൂപ എന്ന് തീരുമാനിച്ചതോടെ നിലവിലെ സ്പോണ്‍സര്‍മാര്‍ക്ക് നല്‍കാനാവുന്ന വീടുകളുടെ എണ്ണം കുറയും. അഞ്ചു സെന്‍റില്‍ ആയിരം സ്വക്വയര്‍ഫീറ്റെന്ന തീരുമാനം മാറ്റണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 50 വീടുകളില്‍താഴെ നല്‍കാമെന്ന് സമ്മതിച്ച സ്പോണ്‍സര്‍മാരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്നു നടക്കും.  

മുണ്ടകൈ– ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്‍റെയും വീടുകളുടെയും പ്ളാന്‍തയാറാക്കിയത് കിഫ്ബിയാണ്. കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ചുസെന്റ്് വീതവും മേപ്പാടിയിലെ  നെടുമ്പാല എസ്റ്റേറ്റില്‍ 10 സെന്‍റുവീതവുമാണ് വീടുവെക്കാന്‍ നല്‍കുക. ഇതെ കുറിച്ചു  പരാതി ഉയര്‍ന്നിട്ടുണ്ട്. രണ്ടു തരത്തില്‍ ഭൂമി നല്‍കുന്നത് ശരിയല്ലെന്നാണ് പ്രധാന വിമര്‍ശനം. മാത്രമല്ല അഞ്ചു സെന്‍റില്‍ 1000 സ്വക്വയര്‍ഫീറ്റ് വീടുവെച്ചാല്‍ അവിടെ കൃഷിക്കോ, പശുവളര്‍ത്തലിനോ ഒന്നും സ്ഥലം  ഉണ്ടാകില്ലെന്ന് വ്യക്തം. ജീവനോപാധികള്‍ക്കു കൂടി ഉപയോഗിക്കാനാവുന്നവിധമാകണം സ്ഥലം നല്‍കേണ്ടതെന്ന് സ്പോണ്‍സര്‍മാരുടെ യോഗത്തില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. 

ഒരുവീടിന് 30 ലക്ഷം രൂപ എന്ന് നിശ്ചയിച്ചതിനാല്‍ , നിലവിലെ സ്പോണ്‍സര്‍മാര്‍ക്ക് നല്‍കാനാവുന്ന വീടുകളുടെ എണ്ണത്തില്‍ കുറവുവരാനാണ് സാധ്യത.വീടു നിര്‍മിക്കാനായി കിഫ്ബി  തീരുമാനിച്ച തുക കൂടുതലല്ലെ എന്ന ചോദ്യം സ്പോണ്‍സര്‍മാര്‍ ഉയര്‍ത്തിയിട്ടുണ്ട്.  കൂടുതല്‍സ്പോണ്‍സര്‍മാരെ കണ്ടെത്തേണ്ടി വന്നാല്‍ അത് സര്‍ക്കാരിന്‍രെ മാത്രം ചുമതലയായി മാറും. PTC സ്പോണ്‍സര്‍മാരുടെ അഭിപ്രായവും ഗുണഭോക്താക്കളുടെ ആവശ്യങ്ങളും കണക്കിലെടുത്ത് 

നിലവിലെ പ്ളാന്‍  സര്‍ക്കാര്‍മാറ്റുമോ? പുനരധിവാസ പദ്ധതി കൂടുതല്‍  പ്രായോഗികമാക്കാന്‍ ശ്രമിക്കുമോ? ഈ ചോദ്യങ്ങള്‍ക്കാണ് ഉത്തരം വേണ്ടത്.  

 
The government will need to find more sponsors for the Wayanad rehabilitation project:

The government will need to find more sponsors for the Wayanad rehabilitation project. With the cost of a house set at ₹30 lakh, the number of houses that the current sponsors can provide will decrease. There is also a demand to revise the decision of limiting the house size to 1,000 square feet on five cents of land.