TOPICS COVERED

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയ്ക്കും  ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി (28/06/2024). കുട്ടനാട്, അമ്പലപ്പുഴ, ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് അവധി. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. വയനാട് , കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തെക്കന്‍ കേരളത്തില്‍ ചക്കുളത്തുകാവ് അടക്കം അപ്പര്‍ കുട്ടനാട്ടില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. കൊല്ലത്ത് വ്യാപകൃഷി നാശം. തിരുവനന്തപുരത്ത് കനത്ത മഴയില്‍ വീട് തകര്‍ന്നു.

വയനാട് , കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പത്തനം തിട്ട മുതല്‍ കോഴിക്കോട് വരെയുള്ള ഒന്‍പതു ജില്ലകളില്‍ യെലോ അലര്‍ട് ആണെങ്കിലും ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകും. അപ്പര്‍ കുട്ടനാട്ടില്‍ ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴ ഇന്നും തുടര്‍ന്നു. പമ്പ, മണിമല , അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു . എടത്വ, തലവടി, മുട്ടാര്‍ എന്നിവിടഹ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറി. ശക്തമായ കാറ്റിലും മഴയിലും മാവേലിക്കര വള്ളിക്കുന്നം വട്ടക്കാട്ട് അമ്പല ം കളിത്തട്ട് പൂര്‍ണമായും തകര്‍ന്നു. ചക്കുളത്ത് കാവ് ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങി. കൊല്ലം ജില്ലയുടെ മലയോര മേഖലയില്‍ റബര്‍ മരങ്ങള്‍  വീണത് വൈദ്യുതി ബന്ധം താറുമാറാക്കി. കാറ്റില്‍ ഒട്ടേറെ വാഴകള്‍ നശിച്ചു. 

തെന്‍മല പരപ്പാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ രാത്രിയും ഇന്നു പകലും കാര്യമായി മഴ പെയ്യാത്തതോടെ ആശങ്ക ഒഴിഞ്ഞു. അരയാഞ്ഞിലിമണ്‍, മുക്കം, കോസ് വേകളിലെ  വെള്ളം ഇറങ്ങി. തിരുവനന്തപുരത്തുണ്ടായ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍  വെള്ളം കയറി. കരിയ്ക്കകത്ത് വീടുകളില്‍ 40 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ആനയറയില്‍ മതിലിടിഞ്ഞ് വീണു 14 കോഴികളും ആടും മണ്ണിനടിയിലായി. പൊന്‍മുടിയിലേക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തി. പദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള പടിഞ്ഞാറെ കോട്ടയുടെ ഒരു ഭാഗം കനത്ത മഴയില്‍ അടര്‍ന്നു വീണു.

ENGLISH SUMMARY:

Holiday for educational institutions in 4 taluks of Alappuzha tomorrow