സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് അതിര്‍വരമ്പുകളുണ്ടെന്ന സമസ്തയുടെ നിലപാട് വിവാദമാകുന്നു. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഫെമിനിസ്റ്റ് ഫോറവും സാസ്ക്കാരിക പ്രവര്‍ത്തകരും രംഗത്തെത്തി. എന്നാല്‍ വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.
സമസ്തയുടെ 99ാം സ്ഥാപകദിനത്തില്‍ അധ്യക്ഷന്‍ പറഞ്ഞ ഈ വാക്കുകള്‍ക്കെതിരെയാണ് വ്യാപക വിമര്‍ശനം ഉയരുന്നത്. മുമ്പും സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ സമസ്തയുടെ ഭാഗത്ത്് നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും ആധുനികകാലത്ത് യാതൊരുമാറ്റവുമില്ലാതെ തുടരുന്നത് പരിഷ്കൃത സമൂഹത്തിന് ചേരുന്നതാണോ എന്നാണ് കേരള ഫെമിനിസ്റ്റ് ഫോറത്തിന്‍റെ ചോദ്യം. സമസ്ത ഈ നിലപാട് സ്വീകരിച്ചതില്‍ അത്ഭുതമില്ലെന്ന് എം.എന്‍. കാരശേരി. ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗ് നിലപാട് വ്യക്തമാക്കണം.
എന്നാല്‍ സമസ്തയുടെ സ്ത്രീവിരുദ്ധ നിലപാടിനെ എതിര്‍ക്കാന്‍ ഇടതു, വലതു മുന്നണികളിലെ ഒരു പാര്‍ട്ടിക്കും ധൈര്യം പോര. ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നാണ് എല്ലാവരുടേയും നിലപാട്.