pathanmthitta-collector

TOPICS COVERED

അവധിയൊന്നുമില്ല, ഗ്രീൻ ആണ് മക്കളെ, ഹോം വർക്കൊക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തോളു. അവധി ഉണ്ടോ എന്ന് ചോദിച്ചവരോട് പത്തനംതിട്ട ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻറെ മറുപടി. ധാരാളം പേരാണ് ജില്ലാ കലക്ടറുടെ പേജിൽ അവധിയുണ്ടോ എന്ന് ചോദിച്ച് എത്തിയത്. കലക്ടറുടെ മറുപടി വൈറലായെങ്കിലും തിരുവല്ല മേഖലയിലെ വെള്ളപ്പൊക്കവും ആൾക്കാർ പറയുന്നുണ്ട്. പത്തനംതിട്ടയുടെ കിഴക്കൻ മേഖലയിൽ നിന്നാണ് വെള്ളമൊഴിഞ്ഞത്.