മംഗലം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ രാവിലെ 11 ന് ഡാമിന്റെ സ്പിൽവെ ഷട്ടറുകൾ നിയന്ത്രിത അളവിൽ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിന്റെ താഴെ ഭാഗത്തുള്ള ചെറുകുന്നം പുഴയുടെ തീരത്തുള്ളവർ ജാഗത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഇന്ന് രാവിലെ എട്ടുമണിക്കുള്ള ജലനിരപ്പ് 76. 21 മീറ്ററാണ്. ഡാമിന്റെ ബ്ലൂ അലർട്ട് ലെവൽ 76 മീറ്ററും ഓറഞ്ച് അലർട്ട് ലെവൽ 76.51 മീറ്ററും ആണ്.
സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഒരു മരണം. കോഴിക്കോട്ട് പുഴയില്‍ വീണ യുവാവ് മരിച്ചു. വടക്കന്‍ കേരളത്തില്‍ കനത്തമഴ നാശംവിതച്ചു. കാസര്‍കോട് കൂവാരയില്‍ ഉരുള്‍പൊട്ടി വ്യാപക കൃഷിനാശമുണ്ടായി. കാസർകോട് മധൂർ ക്ഷേത്രത്തിൽ വെള്ളം കയറി. തിരുവനന്തപുരം ജില്ലയിലും മഴയില്‍ വ്യാപക നാശനഷ്ടമുണ്ട്. കൊച്ചിയില്‍ കടലാക്രമണം രൂക്ഷമാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവോടെ കോട്ടയത്തും അപ്പര്‍കുട്ടനാട്ടിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പത്തനംതിട്ടയില്‍ കിഴക്കന്‍ മേഖലകളില്‍ വെള്ളമിറങ്ങി.