ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ വിരാട് കോലിക്ക് സെഞ്ചറി. 143 പന്തില്‍ നിന്നാണ് കോലിയുടെ സെഞ്ചറി നേട്ടം. ആദ്യ ഇന്നിങ്സില്‍ അഞ്ച് റണ്‍സിന് കോലി പുറത്തായിരുന്നു. 487 റണ്‍സില്‍ ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ഓസ്ട്രേലിയയ്ക്ക് 534 റണ്‍സാണ് വിജയലക്ഷ്യം. 

161 റണ്‍സെടുത്ത് ജയസ്വാള്‍ പുറത്തായി. ഓസ്ട്രേലിയയില്‍ ജയ്സ്വാള്‍ നേടുന്ന ആദ്യ സെഞ്ചറിയാണിത്. ആദ്യ ഇന്നിങ്സില്‍ ജയ്സ്വാള്‍ പൂജ്യത്തിന് പുറത്തായിരുന്നു. 77 റണ്‍സെടുത്ത കെ.എല്‍ രാഹുലും പുറത്തായിരുന്നു. 

ആദ്യ ഇന്നിങ്സില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ ബാറ്റിങ് നിര ശോഭ വീണ്ടെടുക്കുന്ന കാഴ്ച്ചയാണ് രണ്ടാം ഇന്നിങ്സില്‍ കണ്ടത്. കോലിയുടെ സെഞ്ചറി പിറന്നത്  134-ാം ഓവറിലാണ്. എട്ട് ബൗണ്ടറിയും രണ്ട് സിക്സറും അടങ്ങുന്നതാണ് കോലിയുടെ ഇന്നിങ്സ്. ഇതിലൊരു സിക്സര്‍ ചെന്ന് പതിച്ചത് ഗ്രൗണ്ടിലെ സെക്യൂരിറ്റി ഗാര്‍ഡിന്‍റെ തലയിലായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ 101–ാം ഓവറിലാണ് സംഭവം. ഗ്യാലറിയിലേക്ക് തിരിഞ്ഞിരിക്കുകയായിരുന്ന സെക്യൂരിറ്റി ഗാര്‍ഡിന്‍റെ തലയിലേക്ക് പന്ത് ചെന്ന് പതിക്കുകയായിരുന്നു. 

സംഭവത്തിന് പിന്നാലെ മത്സരം നിര്‍ത്തിവച്ചു. ഉടനെ മൈതാനത്തുണ്ടായിരുന്ന നാഥന്‍ ലിയോൺ അടക്കമുള്ള ഓസീസ് താരങ്ങള്‍ സെക്യൂരിറ്റി ഗാര്‍ഡിനരികിലെത്തി. ഓസീസ് ടീം ഫിസിയോ എത്തി പ്രാഥമിക ശുശ്രൂഷയും നടത്തി  പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെട്ട ശേഷമാണ് മത്സരം പുനരാരംഭിച്ചത്. 

ENGLISH SUMMARY:

Virat Kohli registered his second consecutive Test hundred at the Optus Stadium in Perth