Image∙ Shutterstock - 1

രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച നവകേരള യാത്രക്കിടെയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റവര്‍ എട്ട് മാസത്തിനിപ്പുറവും ദുരിതംപേറി ജീവിക്കുന്നു. കണ്ണൂര്‍ പഴയങ്ങാടിയിലെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‍യു പ്രവര്‍ത്തകരായ സുധീഷിനും രാഹുലിനും സഞ്ജുവിനുമാണ് ഡിവൈഎഫ്ഐക്കാരുടെ "രക്ഷാപ്രവര്‍ത്തനം" കാരണം രക്ഷയില്ലാതായത്. 

 

2023 നവംബര്‍ പതിനെട്ടിനായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ "രക്ഷാപ്രവര്‍ത്തനം" നടന്നത്. കരിങ്കൊടി പ്രതിഷേധത്തിനിടെ ക്രൂരമര്‍ദനമേറ്റ യുവാക്കള്‍ക്ക് പിന്നെ പഴയ ജീവിതത്തിലേക്ക് പോകാനായിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസി‍ഡന്‍റ് സുധീഷിനേറ്റ അടിയില്‍ തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചത് ഇപ്പോഴും തുടരുന്നു. 

പതിനെട്ടുകാരനായ കെഎസ്‍യു പ്രവര്‍ത്തകരന്‍ സഞ്ജു സന്തോഷിന്‍റെ ഇടതുചെവിയുടെ കര്‍ണപുടമാണ് അന്ന് ഡിവൈഎഫ്ഐക്കാര്‍ അടിച്ചുതകര്‍ത്തത്. അന്ന് മുതല്‍ ആ ചെവി വേണ്ടവിധം കേള്‍ക്കാറില്ല.

അടച്ചുറപ്പുള്ള വീടുപോലുമില്ലാതെ ദുരിത ജീവിതത്തിനിടെയാണ് കുടുംബത്തിന് ഇരട്ടിപ്രഹരമായി സഞ്ജുവിനേറ്റ പരുക്ക്. കെപിസിസി പ്രസി‍ഡണ്ടിന്‍റെ ഇടപെടലില്‍ പുതിയ വീട് നിര്‍മാണം നടക്കുകയാണിപ്പോള്‍. കൊല്ലാന്‍ ആക്രോശിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐക്കാര്‍ ചാടിവീണതെന്ന് മര്‍ദനമേറ്റ കല്ല്യാശേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസി‍ഡന്‍റ് രാഹുലും പറയുന്നു. 

ENGLISH SUMMARY:

Dyfi Attack on Nava Kerala Yatra protesters