Image Courtesy: veenageorgeofficial and arogyakeralam

Image Courtesy: veenageorgeofficial and arogyakeralam

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേരുമാറ്റാനുള്ള കേന്ദ്രനിര്‍ദേശത്തിന് വഴങ്ങി കേരളം. പി.എച്ച്.സികളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. കേന്ദ്ര നിര്‍ദേശമനുസരിച്ച് പേരുമാറ്റില്ലെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ നിലപാട്. പേര് കേരളത്തിന്‍റെ സംസ്കാരത്തിനു ചേരില്ലെന്നും, പേരുമാറ്റാത്തതിനാല്‍ കേന്ദ്രം ഫണ്ട് തടഞ്ഞെന്നും സംസ്ഥാനം വിമര്‍ശിച്ചിരുന്നു. 

 

കേരള സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആർദ്രം മിഷന്റെയും ലോഗോ ബോർഡിൽ ഉണ്ടായിരിക്കണം. ‘ആയുഷ്മാൻ ആരോഗ്യമന്ദിർ’ എന്ന പേരിനൊപ്പം ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും ഉൾപ്പെടുത്തണം. 2023 ഡിസംബറിനുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. തിരഞ്ഞെടുപ്പ് വന്നതോടെ നടപടികൾ നീണ്ടു.