angamaly-taluk-shooting
  • 7 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍
  • 'ഷൂട്ടിങ് പണം അടച്ച് അനുമതി നേടിയിട്ട്'
  • രോഗികളെ ശല്യപ്പെടുത്തിയിട്ടില്ലെന്നും നിര്‍മാതാക്കളുടെ സംഘടന

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ടിങ് നടത്തിയതിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. ചിത്രീകരണത്തിന് അനുമതി നല്‍കിയവര്‍ ഏഴുദിവസത്തിനകം വിശദീകരണം നല്‍കണമെന്ന്  കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകിയും ആശുപത്രിയില്‍ ഷൂട്ടിങ് നടന്നിരുന്നു. 'പൈങ്കിളി'  എന്ന സിനിമയുടെ ഷൂട്ടിങാണ് നടന്നത്.

 

അതേസമയം ആശുപത്രിയില്‍ ഷൂട്ടിങ് നടത്തിയത് പണം അടച്ച് അനുമതി വാങ്ങിയ ശേഷമെന്ന് നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി. ഷൂട്ടിങിനായി ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുകയോ രോഗികളെ ശല്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. രണ്ട് ദിവസത്തെ ഷൂട്ടിങിനായി പ്രതിദിനം പതിനായിരം രൂപാ വീതംനിര്‍മാതാക്കള്‍ അടച്ചുവെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Human Rights Commission registers case in film shooting inside Angamaly Taluk Hospital premises. HRC seeks report within seven days.