oliver

കുറുമ്പന്‍മൂഴി മുങ്ങുമ്പോഴൊക്കെ മൂന്നാംക്ലാസുകാരന്‍ ഒലിവറിനും കുടുംബത്തിനും ഭയമാണ്. ഏതു സമയവും തകര്‍ന്നു വീഴാവുന്ന വീട്ടിലാണ് ഈ കുടുംബത്തിന്‍റെ ജീവിതം. 2018ലെ പ്രളയത്തിലാണ് വീടിന്‍റെ പകുതിഭാഗം തകര്‍ന്നു വീണത്.

 

കുറുമ്പന്‍മൂഴിയിലേക്കുള്ള പ്രധാനപാലം മുങ്ങിയ സമയത്താണ് സ്കൂളില്‍പ്പോക്കു മുടങ്ങിയ ഒളിവറെ കണ്ടത്. വിശേഷങ്ങള്‍ ചോദിച്ചപ്പോഴാണ് അമ്മച്ചിയുടെ കാലൊടിഞ്ഞതും പൊളിഞ്ഞ വീടിനെക്കുറിച്ചും പറഞ്ഞത്. ഒളിവറിനേയും കൂട്ടി മഴയത്ത് വീട്ടിലേക്ക് പോയി. ഒളിവര്‍ പറഞ്ഞതിനേക്കാള്‍ തകര്‍ച്ചയിലാണ് വീട്. പ്രളയത്തില്‍ പകുതി തകര്‍ന്നു. ബാക്കിയുള്ള പലഭാഗവും മഴയില്‍ കുതിര്‍ന്നു. അടുക്കളയും കിടപ്പുമുറിയുമെല്ലാം ചോരുകയാണ്. ഈ മുറിയിലിരുന്നാണ് ഒളിവറിന്‍റെ പഠനം.

ഒളിവറിന് അച്ഛനില്ല, അമ്മ മുംബൈയില്‍ ഹോംനഴ്സാണ്. കൂടെയുള്ളത് അമ്മയുടെ മാതാപിതാക്കളാണ്. അപ്പച്ചന്‍ ടാപ്പിങ് തൊഴിലാളിയാിരുന്നു. ഇപ്പോള്‍ മുട്ടിന് വേദനയാണ്. അമ്മച്ചിക്ക് കാലൊടിഞ്ഞതിന്‍റെ ആരോഗ്യ പ്രശ്നങ്ങളും.ലൈഫ് പദ്ധതിയില്‍ വീട് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. മഴയുടെ പാട്ടിഷ്ടമാണെങ്കിലും ഒളിവറിന് ഈ വീട്ടിലിരിക്കുമ്പോള്‍ മഴയെ പേടിയാണ്.